Connect with us

14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി.., അങ്ങനെ ആ തീരുമാനത്തിലെത്തുകയായിരുന്നു; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

Malayalam

14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി.., അങ്ങനെ ആ തീരുമാനത്തിലെത്തുകയായിരുന്നു; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി.., അങ്ങനെ ആ തീരുമാനത്തിലെത്തുകയായിരുന്നു; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ആദ്യകാലങ്ങളില്‍ മുതല്‍ ചിലര്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ആയിരുന്നു, ലേഖ ജാഡക്കാരിയാണ് പത്രാസുകാരിയാണ് എന്നൊക്കെ. എന്നാല്‍ അടുത്തിടെ ലേഖ യൂ ട്യൂബില്‍ സജീവം ആയതില്‍ പിന്നെയാണ് താര പത്നിയെകുറിച്ചുള്ള ചില ആളുകളുടെ തെറ്റിദ്ധാരണകള്‍ മാറിയത്. അടുത്തിടെ താര ദമ്പതികള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.

‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.

താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

അതേസമയം, ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്നാണ് ലേഖ പറയുന്നത്. ജീവിതത്തില്‍ കൂടുതല്‍ സ്നേഹം കിട്ടിയ നിമിഷങ്ങള്‍ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്. മൊത്തത്തില്‍ എന്നെ നന്നായി കെയര്‍ ചെയ്യുന്നു. വിശേഷപ്പെട്ട ദിനങ്ങളില്‍ സമ്മാനം ഒക്കെ തരും. എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കുമല്ലോ. ലേഖ പറയുന്നു.

മിഥുനത്തിലെ ഉര്‍വശിയെ പോലെയാണ് താന്‍ എന്ന് പറയുകയാണ് ലേഖ. കാരണം ആദ്യം കണ്ടപ്പോള്‍ തന്റെ ശ്രീക്കുട്ടന്‍ വാങ്ങിത്തന്ന മുണ്ടും നേരിയതും ഇപ്പോഴും മനസില്‍ അങ്ങനെ എഴുതി വച്ചിട്ടുണ്ടെന്നും ലേഖ പറയുന്നു. പ്രിയപ്പെട്ടയാള്‍ തന്ന സമ്മാനം ഒന്നും അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ- ലേഖ പറയുന്നു. ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂര്‍ണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നു.

തീരുമാനം എടുക്കാന്‍ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണ് വിവാഹിതരായത് എന്ന് ലേഖ പറഞ്ഞു. ഹിന്ദു മതത്തില്‍ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തില്‍ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് പേരന്റ്സ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ട്. ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി എന്നാണ് വിവാദങ്ങള്‍ക്ക് ലേഖയും ശ്രീകുമാറും അഭിമുഖത്തില്‍ പ്രതികരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending