നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമൽ. അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാൾ ദിലീപിന്റെ വീട്ടിൽ എത്തിയത്. അതേ ഓട്ടോയിൽ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടർന്നാണ് ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇങ്ങനെയാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്ബാൽ, സി.പി.ഒ.മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ചില സിനിമകളിൽ വിമൽ അഭിനയിച്ചിരുന്ന തായും വിവരമുണ്ട്.
മുമ്പ് സമാന സംഭവം നടന് കൃഷ്ണ കുമാറിന്റെ വീട്ടിലും നടന്നിരുന്നു. കൃഷ്ണകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യുവാവ് എത്തുകയായിരുന്നു. ആദ്യം ഗേറ്റിന് സമീപത്ത് നിന്ന ഇദ്ദേഹം പിന്നീട് മതില് ചാടി അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു . പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഫസില്‍ ഉള് അക്ബര്‍ എന്ന യുവാവാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...