നിരവധി ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും പ്രണയ്തതിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാനിലെ സിക്സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹ വേദി. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ ഒരുന്നത് സെലിബ്രിറ്റി ഡിസൈനറും ഫോട്ടോഗ്രാഫറുമായ സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
കത്രീനയും വിക്കിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിലവില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരങ്ങള്‍.
കത്രീന കൈഫുമായുള്ള വിവാഹനിശ്ചയം ഉടനുണ്ടാകും എന്ന് അടുത്തിടെ വിക്കി കൗശല്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയാണ് താരം പറഞ്ഞത്. ‘ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം’ എന്നാണ് വിക്കി കൗശല്‍ പറഞ്ഞത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...