
Malayalam
ഋഷ്യയ്‌ക്കൊപ്പം അഥീന ആഘോഷം ; അലീനയുടെ കള്ളനോട്ടം കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ; വീഡിയോ കാണാം!
ഋഷ്യയ്‌ക്കൊപ്പം അഥീന ആഘോഷം ; അലീനയുടെ കള്ളനോട്ടം കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ; വീഡിയോ കാണാം!
Published on

ഇന്നത്തെ ദിവസം അമ്മയറിയാതെ പ്രേക്ഷകർക്ക് ആഘോഷമാണ്. ഇതിനോടകം തന്നെ എല്ലാ ആരാധാകരുടെയും സ്റ്റാറ്റസുകളിൽ അധീന പ്രണയം നിറഞ്ഞിട്ടുണ്ട്. അതെ, ഇന്ന് നമ്മുടെ അലീന അമ്പാടി പ്രണയത്തിന്റെ ആദ്യ വാർഷികമാണ്. പരമ്പരയിലൂടെ പ്രണയത്തിന്റെ പുതുലോകം സൃഷ്ടിക്കുന്നത് ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ്. അലീന പീറ്റർ ആയി ശ്രീതു എത്തുമ്പോൾ ടീച്ചറുടെ മാഷായി അമ്പാടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ നായരാണ്.
ആൾറെഡി അധീന ജോഡികൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇന്നിപ്പോൾ ഈ പ്രത്യക ദിനത്തിൽ മറ്റൊരു അടിപൊളി സമ്മാനമാണ് രണ്ടുപേരും കൂടി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത് . പ്രണയത്തിന്റെ വസന്തകാലം പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഋഷ്യ ജോഡികൾക്കൊപ്പമാണ് അധീന ജോഡികൾ ആദ്യ പ്രണയ വാർഷികം ആഘോഷമാക്കിയിരിക്കുന്നത്.
മലയാളികൾ അല്ലെങ്കിലും നന്നായിത്തന്നെ മലയാളം പറയുന്ന നിഖിലും ശ്രീതുവും ബിപിനെയും അൻഷിദയെയും മലയാളത്തിൽ തന്നെ സ്വാഗതം ചെയ്തത് കേൾക്കാനും നല്ല രസമായിരുന്നു. നല്ലൊരു മഞ്ഞ നിറത്തിലുള്ള ഡ്രെസ് ഒക്കെയണിഞ്ഞ് ഒരു കുഞ്ഞി വെള്ള പട്ടിക്കുട്ടിയുടെ പാവയും പിടിച്ചു നിന്ന ശ്രീതുവിനെ കണ്ടാൽ പരമ്പരയിൽ അമ്പാടിയെ വിരട്ടുന്ന അലീന ടീച്ചറാണെന്ന് പറയുകയേയില്ല.
ഋഷി സാറിനെയും സൂര്യയെയും അമ്പാടിയെയും അലീന ടീച്ചറെയും ഒന്നിച്ച് ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ പ്രേക്ഷകർക്കും വളരെയധികം സന്തോഷമായി….
ഇതിനിടയിൽ ആദ്യം തന്നെ കേക്ക് എടുത്ത് അമ്പാടിയ്ക്കും അലീനയ്ക്കും കൊടുത്തത് സൂര്യ ആയിരുന്നു. തിരിച്ച് അമ്പാടി കേക്ക് എടുത്ത് സൂര്യയുടെ വായിൽ വെച്ചുകൊടുത്തപ്പോഴുള്ള അലീന ടീച്ചറുടെ അസൂയ നിറഞ്ഞ ആ നോട്ടം എല്ലാ ആരാധകരിലും ചിരിയുണർത്തിയിട്ടുണ്ട്.
ഋഷി സാറായിരുന്നു രണ്ടാൾക്കും ആശംസകൾ പറഞ്ഞത്….
about rishya adeena
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...