Connect with us

പത്മസരോവരത്തിൽ ആഘോഷം തുടങ്ങി! ഗംഭീര സർപ്രൈസുമായി മീനാക്ഷി! ആ സന്തോഷ വാർത്ത ഇതാ! സ്നേഹം കൊണ്ട് മൂടുന്നു; ആശംസകളുമായി ആരാധകർ

Malayalam

പത്മസരോവരത്തിൽ ആഘോഷം തുടങ്ങി! ഗംഭീര സർപ്രൈസുമായി മീനാക്ഷി! ആ സന്തോഷ വാർത്ത ഇതാ! സ്നേഹം കൊണ്ട് മൂടുന്നു; ആശംസകളുമായി ആരാധകർ

പത്മസരോവരത്തിൽ ആഘോഷം തുടങ്ങി! ഗംഭീര സർപ്രൈസുമായി മീനാക്ഷി! ആ സന്തോഷ വാർത്ത ഇതാ! സ്നേഹം കൊണ്ട് മൂടുന്നു; ആശംസകളുമായി ആരാധകർ

കാവ്യയുടെയും മഹാലക്ഷ്മിയുടെയും പിറന്നാൾ ആഘോഷത്തിന്  പിന്നാലെ പത്മാസരോവരത്തിൽ വീണ്ടും  ഒരു ആഘോഷം കൂടി. ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ 53-ാം ജന്മദിനം  ആഘോഷിക്കുകയാണ്. താരങ്ങളും ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പിറന്നാൾ ആശംസകൾ  അറിയിക്കുകയാണ്.

മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങള്‍ കാഴ്ചവച്ച താരം. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാപ്രതിഭ…. എത്ര വിശേഷണം നൽകിയാലും അത് ഒട്ടും കുറയില്ല.  ഈ  ജനപ്രിയ നായകന്റെ  പിറന്നാൾ ആഘോഷം ഗംഭീരമാക്കുകയാണ് ആരാധകർ.

ദിലീപ്  ഇപ്പോൾ  ഷൂട്ടിംഗ് തിരക്കിലാണ്. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ സെറ്റിലാണ് ദിലീപ് ഉള്ളത്. ഷൂട്ടിംഗ്  സെറ്റിലായിരിക്കുമോ? അതോ പത്മാസരോവരത്തിലാണോ പിറന്നാൾ ആഘോഷമെന്നാണ് ആരാധകർ ചോദിക്കുന്നത്. അച്ഛന് വേണ്ടി മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും ഭാര്യ കാവ്യയും ഒരു ഗംഭീര സർപ്രൈസ് ഒരുക്കാനാണ് സാധ്യതയെന്നും  ഒരുകൂട്ടർ പറയുന്നുണ്ട്.

ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് വിവാഹം ചെയ്തത് നടി കാവ്യാമാധവനെയാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവർക്ക് മഹാലക്ഷ്മി പിറന്നത്. മഹാലക്ഷ്മിയുടെ വരവോടെ ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ സന്തോഷവും ആഘോഷവുമെല്ലാം താരകുടുംബം മാമാട്ടി എന്ന് ഓമനിച്ച് വിളിക്കുന്ന മഹാലക്ഷ്മിക്കൊപ്പമായി. മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളായിരുന്നു  താരകുടുംബം ഈയടുത്ത്  ആഘോഷിച്ചത് പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷം ആഘോഷത്തിന്റെ ഫോട്ടോ താരകുടുംബത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി മീനാക്ഷി പങ്കുവെച്ചിരുന്നു

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെടുന്നത്. 1996 ല്‍ പുറത്തിറങ്ങിയ സല്ലാപം ദിലീപിന്റെ സിനിമ കരിയറില്‍ വഴിത്തിരിവായി. ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, ഉല്ലാസപ്പൂങ്കാറ്റ്, മീനത്തില്‍ താലിക്കെട്ട്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ജോക്കര്‍, തെങ്കാശിപ്പട്ടണം, മിസ്റ്റര്‍ ബട്ട്‌ലര്‍, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരന്‍, ദോസ്ത് തുടങ്ങിയ സിനിമകളിലൂടെയാണ് ദിലീപ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ താരമായി ദിലീപ് മാറിയത് 2002 ന് ശേഷമാണ്. കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, മീശമാധവന്‍ എന്നീ സിനിമകള്‍ തിയറ്ററില്‍ വന്‍ ഹിറ്റുകളായി. ജനപ്രിയ നായകന്‍ എന്ന പരിവേഷം ദിലീപിന് ലഭിക്കുന്നത് ഈ സിനിമകളിലൂടെയാണ്. ഒരു സമയത്ത് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ ദിലീപ് സ്വന്തമാക്കി. കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രങ്ങള്‍ക്കായി തിയറ്ററുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി.

സിഐഡി മൂസ, ഗ്രാമഫോണ്‍, തിളക്കം, പെരുമഴക്കാലം, കഥാവശേഷന്‍, വെട്ടം, റണ്‍വേ, ചാന്തുപൊട്ട്, പാണ്ടിപ്പട, കൊച്ചിരാജാവ്, ലയണ്‍, വിനോദയാത്ര, ക്രേസി ഗോപാലന്‍, ട്വന്റി 20, സ്വ.ലേ, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, മൈ ബോസ്, 2 കണ്‍ട്രീസ്, രാമലീല തുടങ്ങിയവയാണ് ദിലീപിന്റെ മറ്റു ശ്രദ്ധേയ സിനിമകള്‍.

മൈ സാന്റയാണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദിലീപ് സിനിമ. നാദിർഷ സിനിമ കേശു ഈ വീടിന്റെ നാഥൻ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് ഉർവ്വശിയാണ്. ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്നതിനാൽ തന്നെ എല്ലാവരും പ്രതീക്ഷയോടെ കാണുന്ന സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായത് പില്‍ക്കാലത്ത് താരത്തിന്റെ സിനിമ കരിയറിനെ ബാധിച്ചു. ജയില്‍വാസത്തിനു ശേഷം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താരസംഘടനയായ അമ്മയില്‍ ദിലീപിന് ഇപ്പോഴും വിലക്ക് തുടരുകയാണ്. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top