
Malayalam
അലന്‍സിയര്‍ അങ്ങനെ പെരുമാറിയത് മദ്യ ലഹരിയില്‍, സംവിധായകന്റെ പരാതിയില്‍ അമ്മയുടെ മറുപടി കാത്ത് ഫെഫ്ക
അലന്‍സിയര്‍ അങ്ങനെ പെരുമാറിയത് മദ്യ ലഹരിയില്‍, സംവിധായകന്റെ പരാതിയില്‍ അമ്മയുടെ മറുപടി കാത്ത് ഫെഫ്ക
Published on

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അലന്‍സിയര്‍. കഴിഞ്ഞ ദിവസം അലന്‍സിയറിന് എതിരെ സംവിധായകന് വേണു നല്കിയ പരാതിയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്. ഈ പരാതി അമ്മ സംഘടനയ്ക്ക് കൈമാറിയെന്ന് യൂണിയന് പ്രസിഡന്റും സംവിധായകനുമായ എസ്.എന്‍ സ്വാമി വ്യക്തമാക്കിയത്.
മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്‍സിയര്‍ പറഞ്ഞതായും സംവിധായകന് വ്യക്തമാക്കി. ഫെഫ്ക ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനാണ് അലന്‍സിയര്‍ വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോള്‍ അദ്ദേഹം അല്‍പ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. വേണുവിനെ പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് നടന് പെരുമാറിയത്.
മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്‍സിയര്‍ പിന്നീട് പറഞ്ഞു. പക്ഷേ അതൊരു കാരണമല്ലല്ലോ. അലന്‍സിയറിന് എതിരായ പരാതി റൈറ്റേഴ്സ് യൂണിയന്, ഫെഫ്ക ഫെഡറേഷന് കൈമാറി. ഈ വിഷയത്തില്‍ അമ്മ സംഘടനയുടെ മറുപടി കിട്ടാനാണ് കാത്തിരിക്കുന്നത്. നടന്ന സംഭവത്തില്‍ കൃത്യമായ മറുപടി കിട്ടണം എന്നതാണ് ആവശ്യം.
എന്നാല്‍ മാത്രമേ ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ എന്നു പോലും പറയാനാകൂ. അമ്മയില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും തീരുമാനമുണ്ടാകുക. മദ്യപിച്ച് അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി റൈറ്റേഴ്സ് യൂണിയന് നല്‍കിയിട്ടുമുണ്ട് എന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.
അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനയി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റൈറ്റേഴ്സ് യൂണിയന് സിനിമ നിര്‍മ്മിക്കുന്നത്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുക.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...