
Social Media
വെളള ചുരിദാർ, നെറ്റിയിൽ വലിയ പൊട്ട്…വഴിയോര കച്ചവടക്കാരനിൽനിന്നും വിലപേശി ബാഗ് വാങ്ങിക്കുന്ന നയന്‍താര… വീഡിയോ വൈറൽ
വെളള ചുരിദാർ, നെറ്റിയിൽ വലിയ പൊട്ട്…വഴിയോര കച്ചവടക്കാരനിൽനിന്നും വിലപേശി ബാഗ് വാങ്ങിക്കുന്ന നയന്‍താര… വീഡിയോ വൈറൽ

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. പലപ്പോഴും സിംപിൾ ലുക്കിലാണ് പൊതുവിടങ്ങളിൽ താരം പ്രത്യക്ഷപ്പെടാറുള്ളൂ…
ഇപ്പോഴിതാ തെരുവോരത്ത് നിന്ന് ബാഗ് വാങ്ങിക്കുന്ന നയൻതാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നയന്‍താരയുടെ ട്വിറ്റര്‍ ഫാന്‍സ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗിന്റെ വില ചോദിക്കുന്നതെന്നാണ് മനസിലാവുന്നത്. വെളള ചുരിദാറാണ് വേഷം. നെറ്റിയിൽ വലിയ പൊട്ട്. മാസ്ക് ധരിച്ചിട്ടുണ്ട്. വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.
നയൻതാരയെന്ന സെലിബ്രിറ്റിയെ അല്ല, മറിച്ച് സാധാരണക്കാരിയായ ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക.
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ നയൻതാര അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് നായകൻ.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...