
Social Media
നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ; പ്രിയപെട്ടവൾക്ക് പിറന്നാളാശംസയുമായി കീർത്തി സുരേഷ്
നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ; പ്രിയപെട്ടവൾക്ക് പിറന്നാളാശംസയുമായി കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീർത്തി സുരേഷ് ഇന്ന് തന്റെ 29ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്ത.
കീർത്തിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് സാമന്ത ആശംസകൾ അറിയിച്ചിട്ടുള്ളത്. ” ജന്മദിനാശംസകൾ കീർത്തി. നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ” എന്നാണ് സാമന്ത കൂട്ടുകാരിയുടെ പിറന്നാൾ ദിനത്തിൽ കുറിച്ചിരിക്കുന്നത്.
അതിരില്ലാത്ത സന്തോഷവും, വിജയവും ആശംസിച്ചു കൊണ്ടാണ് മഹേഷ് ബാബു കീർത്തിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുള്ളത്. റാം പൊതിനേനി, ഗോപി ചന്ദ് മലിനേനി തുടങ്ങി നിരവധി പ്രമുഖരും കീർത്തിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
‘മഹാനടി’ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച കാലം മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. ഇടയ്ക്കുള്ള ഒത്തുകൂടലുകളുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
പ്രമുഖ ചലചിത്ര നിർമാതാവായ സുരേഷ് കുമാറിന്റേയും , പഴയകാല ചലചിത്ര നടി മേനകയുടേയും മകളാണ് കീർത്തി.. 2000 ത്തിൽ പുറത്തിറങ്ങിയ രാജീവ് അഞ്ചൽ ചിത്രമായ ‘പൈലറ്റ്സി’ലൂടെ ബാലതാരമായാണ് കീർത്തി അഭിനയ രംഗത്തേക്ക് എത്തിയത്. 2013 ൽ മോഹൻലാൽ പ്രിയദർശൻ കൂടുകെട്ടിൽ പുറത്തിറങ്ങിയ ‘ഗീതാഞ്ജലി’ യാണ് കീർത്തി നായികയായ ആദ്യ സിനിമ.
മികച്ചൊരു ഫാഷൻ ഡിസൈനർ കൂടിയാണ് കീർത്തി. ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്ത കീർത്തി ലണ്ടനിൽനിന്നും ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കിയിട്ടുമുണ്ട്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...