
Malayalam
സിനിമ കാണാനാവാത്തതിലെ രോഷം തിയേറ്ററുകളില്‍ തീര്‍ക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കിച്ച സുദീപും നിര്‍മ്മാതാവും
സിനിമ കാണാനാവാത്തതിലെ രോഷം തിയേറ്ററുകളില്‍ തീര്‍ക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കിച്ച സുദീപും നിര്‍മ്മാതാവും

കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കാണാന്‍ പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട നിരയായിരുന്നു.
എന്നാല്‍ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളിലെ അനിശ്ചിതത്വം മൂലം ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സിനിമാപ്രേമികള്‍ അക്രമാസക്തരായിരുന്നു. പിന്നാലെ നിര്‍മ്മാതാവും കിച്ച സുദീപും അഭ്യര്ഥനകളുമായി എത്തിയിരുന്നു.
ചിത്രം റിലീസ് ചെയ്യപ്പെടാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ സിനിമ കാണാനാവാത്തതിലെ രോഷം തിയേറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോട് സുദീപ് അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്റെ ശ്രദ്ധയുണ്ടാവുമെന്നും സുദീപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ സാന്ഡല്വുഡിനുള്ളിലെ തന്നെ ചില ഗൂഢാലോചനകള്‍ കാരണമാണ് ചിത്രത്തിന്റെ റിലീസ് ഒരു ദിവസം മുടങ്ങിയത് എന്നായിരുന്നു നിര്‍മ്മാതാവ് ശൂരപ്പ ബാബുവിന്റെ പ്രതികരണം. ഈ സമയത്ത് കിച്ച സുദീപ് ആരാധകര്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും നിര്‍മ്മാതാവ് അഭ്യര്‍ഥിച്ചു.
നിര്‍മ്മാതാവിന്റെ വീഡിയോ സന്ദേശത്തിനു പിന്നാലെ കിച്ച സുദീപും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വീഡിയോ പ്രതികരണം പങ്കുവച്ചു. താങ്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുദീപിന്റെ വീഡിയോ.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...