
Malayalam
നിറഞ്ഞ കണ്ണുകൾ, ഇടറുന്ന ശബ്ദത്തോടെ, വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ മോഹന്‍ലാല്‍; കണ്ടുനിൽക്കാനാവില്ല…
നിറഞ്ഞ കണ്ണുകൾ, ഇടറുന്ന ശബ്ദത്തോടെ, വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ മോഹന്‍ലാല്‍; കണ്ടുനിൽക്കാനാവില്ല…

അന്തരിച്ച നെടുമുടി വേണുവിനെ ഒരു നോക്ക് കാണാൻ സഹപ്രവർത്തകനും സുഹൃത്തും നടനുമായ മോഹൻ ലാൽ എത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് ആയിരുന്ന മോഹന്‍ലാല്‍, നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാട്ടില്‍ എത്തിയത്. നേരെ നെടുമുടി വേണുവിന്റെ വീട്ടിലേക്ക് ആണ് വന്നത്.
മാധ്യമങ്ങള്‍ നെടുമുടി വേണുവിനെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കാറിയില്‍ കയറി പോവുകയായിരുന്നു ലാല്‍.
എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും താനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല’ എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തുകയായിരുന്നു. ലാലിന്റെ കണ്ണുകള്‍ നിറഞ്ഞു നില്ക്കുന്ന ക്ലോസ് ഇനഫ് ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്.
മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണു എന്നാണ് പ്രിയദര്ശന് ഇരുവരുടെയും സ്നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞത്. വേണു ചേട്ടന് എന്റെ അനുഗ്രഹമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലാലും പറഞ്ഞിരുന്നു.
ഒരു ജേഷ്ഠ സഹോദരനെപ്പോലെ, ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന് എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടു ചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്കാന് ആവുന്നില്ല എന്ന് ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...