
Malayalam
ഈ വനിതകളോട് അതിരറ്റ സ്നേഹമാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു പങ്കുവെച്ച ചിത്രങ്ങള്‍
ഈ വനിതകളോട് അതിരറ്റ സ്നേഹമാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു പങ്കുവെച്ച ചിത്രങ്ങള്‍
Published on

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരത്തിന്റെ രണ്ടാം വരവിലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മഞ്ജു ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം വിശേഷം പങ്കുവെയ്ക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. ഈ വനിതകളോട് അതിരറ്റ സ്നേഹമാണ് എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇങ്ങനെയൊരു സായാഹ്നം സമ്മാനിച്ചതിന് കൊച്ചി മേയര്‍ അനില്‍ കുമാറിനും താരം നന്ദി പറയുന്നുണ്ട്. അതോടൊപ്പം വിശപ്പടക്കുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യമമെന്നും മഞ്ജു പറഞ്ഞു.
എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലായിരുന്നു ഉദ്ഘാടന വേദി. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ കോര്പറേഷന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് ഈ പദ്ധതി.
എന്‍യുഎല്‍എം പദ്ധതി വഴിയാണ് ഇത് നടപ്പാക്കുന്നത്. കൊച്ചി കോര്‍പറേഷന്റെ സ്വപ്നപദ്ധതിക്ക് ആവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് നല്‍കിയിരിക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. ഇത് ഇവര്‍ക്കൊരു വരുമാനം കൂടിയാകും.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...