Connect with us

നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ..,എവിടൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ പ്രഭ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് നടി സുകുമാരിയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. രമേഷ് പിഷാരടിയാണ് ഇത് തന്നോട് ആദ്യമായി പറയുന്നതെന്നും അത് വലിയ അംഗീകാരമാണെന്നും കൃഷ്ണപ്രഭ പറയുന്നു.

താന്‍ ഒരുപാട് ആരാധിക്കുന്ന ആര്‍ട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കല്‍പ്പന ചേച്ചി എന്നിവര്‍. രമേഷ് പിഷാരടിയാണ് ഒരിക്കല്‍ പറയുന്നത്, ‘നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ’ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും.

അത് വലിയൊരു ക്രെഡിറ്റാണ്. അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേര്‍ക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ നില്‍ക്കാന്‍ സാധിക്കണമെന്നും പല വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും കൃഷ്ണപ്രഭ പറയുന്നു.

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായി കൃഷ്ണപ്രഭ വേഷമിട്ടിരുന്നു. പിന്നീട് 2008ല്‍ മോഹന്‍ലാല്‍ ചിത്രമായ മാടമ്പിയിലൂടെയാണ് കൃഷ്ണപ്രഭ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നത്. സിനിമയിലെത്തി പത്തു വര്‍ഷം തികയുമ്പോള്‍ അഡ്രസ്സുള്ള സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top