
Malayalam
പ്രണയം ഉണ്ടോ? അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എം.ജി ശ്രീകുമാർ? ഋതുവിന്റെ ആ മറുപടി വൈറൽ
പ്രണയം ഉണ്ടോ? അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എം.ജി ശ്രീകുമാർ? ഋതുവിന്റെ ആ മറുപടി വൈറൽ
Published on

ബിഗ്ബോസിൽ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു.
ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു. മിസ് ഇന്ത്യ അടക്കമുള്ള മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുള്ളയാളാണ് ഋതു മന്ത്ര. ഹണി ബീ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്.
ബിഗ്ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോഡലിങ്ങ് രംഗത്തേയ്ക്ക് വീണ്ടും സജീവമാവുകയായിരുന്നു താരം
കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിയിൽ ഋതു പങ്കെടുത്തിരുന്നു. ഷോയിൽ ഋതു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പ്രണയം ഉണ്ടോ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എം.ജി ശ്രീകുമാർ ചോദിച്ചപ്പോൾ പ്രേമം ഇപ്പോഴില്ല എന്നാണ് ഋതു പറയുന്നത്.’പ്രേമം ഇപ്പോഴില്ല… വർക്കിൽ കോൺസൻട്രേറ്റ് ചെയ്യുകയാണ്. മുമ്പ് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതികളും മാറിയപ്പോൾ അവയെല്ലാം പോയി. ഇപ്പോൾ കരിയറിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്’ ഒരുപാട് സിനിമകളിൽ പാടണമെന്നും അഭിനയിക്കണമെന്നും ആഗ്രഹമുണ്ടെന്നും കരിയറിൽ ശോഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഋതു പറഞ്ഞു. അടുത്തിടെ ബ്ലാസ്റ്റേഴ്സ് എന്നൊരു സിനിമയിൽ ഗാനം ആലപിക്കാൻ സാധിച്ചതിന്റെ സന്തോഷത്തെകുറിച്ചും ഋതു പങ്കുവെച്ചു. ഋതുവിനൊപ്പം താരത്തിന്റെ അമ്മയും ഷോയുടെ ഭാഗമായിരുന്നു.
അമ്മയോട് ഇത്രയധികം ആത്മബന്ധമുണ്ടാകാനുള്ള കാരണം ചോദിച്ചപ്പോൾ അമ്മ അത്രയേറെ സെൽഫ് ലെസ്സായിട്ടാണ് തനിക്കൊപ്പം നിന്നതെന്നും കരിയർ കൂടെ കൊണ്ടുപോകാൻ സഹായിച്ചത് അമ്മയുടെ പിന്തുണയാണെന്നും ഋതു പറഞ്ഞു. ബാഗ്ലൂരിൽ മോഡലിങിൽ ശോഭിക്കാൻ അഞ്ച് വർഷത്തോളം കഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം ഋതു വിവരിച്ചു. മനോഹരമായി ഗാനം ആലപിച്ച് ബിഗ് ബോസ് സീസൺ 3യിലെ പാട്ടുപെട്ടിയായി മാറിയ താരമാണ് ഋതു. മിസ് ഇന്ത്യ മത്സരത്തിനിടെ പാട്ടുപാടി മിസ് ടാലന്റഡ് പട്ടം നേടിയതിനെ കുറിച്ചും ഋതു അഭിമുഖത്തിൽ വിവരിച്ചിരുന്നു.
ബിഗ് ബോസ് മത്സരാർഥിയായിരിക്കുമ്പോൾ തന്നെ ജിയാ ഇറാനി എന്ന മോഡലുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകൾ ഋതുവിനെ കുറിച്ച് വന്നിരുന്നു. ഋതുവും താനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അവൾ തന്നെ വഞ്ചിവെന്നുമാണ് ജിയാ ഇറാനി പരാതിപ്പെട്ടത്. എന്നാൽ വിഷയത്തിൽ കൃത്യമായി ഒരു പ്രതികരണം ഇതുവരെ ഋതു മന്ത്ര നടത്തിയിട്ടില്ല.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...