
Malayalam
നടി ലിജോമോൾ ജോസ് വിവാഹിതയായി, അരുൺ ആന്റണിയാണ് വരൻ
നടി ലിജോമോൾ ജോസ് വിവാഹിതയായി, അരുൺ ആന്റണിയാണ് വരൻ

നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രവും നായക കഥാപാത്രത്തിൻ്റെ ‘സോണിയ നമ്മുടെ മുത്തല്ലേ…’ ഡയലോഗും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയിരുന്നു
പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചള് പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...