
Malayalam
സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ നടൻ… ആളെ മനസ്സിലായോ? ചിത്രം വൈറൽ
സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ നടൻ… ആളെ മനസ്സിലായോ? ചിത്രം വൈറൽ

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.
ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. സഹോദരി കാർത്തികയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.അച്ഛൻ, അമ്മ ചേച്ചി എന്നിവരെയും ചിത്രങ്ങളിൽ കാണാം.
മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്.
‘മേപ്പടിയാൻ’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസിനെത്താനുള്ള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാൻ’ ആണ് ഉണ്ണി മുകുന്ദന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.
ഈ ചിത്രത്തിന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ ബെർത്ത്ഡേ ആഘോഷം. മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
12th മാനിൽ മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിലും ഉണ്ണിയുണ്ട്. മോഹൻലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു.
ദൃശ്യം 2’നു ശേഷം മോഹന്ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’. ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....