
News
വിഷാദ രോഗത്തെ എങ്ങനെയാണ് അതിജീവിച്ചത്, മറുപടിയുമായി ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്
വിഷാദ രോഗത്തെ എങ്ങനെയാണ് അതിജീവിച്ചത്, മറുപടിയുമായി ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനണ് ആമിര്‍ ഖാന്. താരത്തെപ്പോലെ തന്നെ മകള്‍ ഇറാ ഖാനും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യമാധ്യമത്തിലെ ഇടപെടിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി ഇറാ ഖാന് മാറിയത്. ഇറാ ഖാന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ഇപോഴിതാ വിഷാദത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറാ ഖാന് പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
ആസ്ക് മി എനിത്തിംഗ് എന്ന പ്രോഗ്രാമില്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇറാ ഖാന് മറുപടി പറഞ്ഞിരിക്കുന്നത്. വിഷാദ രോഗത്തെ എങ്ങനെയാണ് താന്‍ അതിജീവിച്ചത് എന്നാണ് ഇറാ ഖാന് പറയുന്നത്. ആരാധകരുടെ ചോദ്യത്തിനാണ് ഇറാ ഖാന് മറുപടി നല്‍കുന്നത്.
ആദ്യം സ്വയം അറിയുക, എന്താണ് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്ന് മനസ്സിലാക്കുക. ആരെയാണ് തനിക്ക് ഇഷ്ടമുള്ളതെന്നും ഇഷ്ടമില്ലാത്തതെന്നും തിരിച്ചറിയുക. എന്താണ് വേണ്ടത് എന്ന് മനസിലാക്കി അതിനായി ശ്രമിക്കുക, എന്നിട്ട് അങ്ങനെ ജീവിക്കാനായി ശ്രമിക്കുക എന്നുമാണ് ഇറാ ഖാന് പറയുന്നത്.
ഇറാ തനിക്കുണ്ടായ വിഷാദ രോഗത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഫിറ്റ്നെസ് പരിശീലകന് നുപുര്‍ ശിഖരെയുമായിട്ട് പ്രണയത്തിലാണ് താനെന്നും ഇറാ ഖാന് വ്യക്തമാക്കിയിരുന്നു. ആമിര്‍ ഖാന് ആദ്യ ഭാര്യയിലുണ്ടായ ഇളയ മകളാണ് ഇറാ ഖാന്. ഇറാ ഖാന്റെ മൂത്ത സഹോദരന് ജുനൈദും സിനിമ മേഖലയില്‍ സജീവമാകുന്നുണ്ട്. സഹസംവിധായകനായി ജുനൈദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...