
News
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ഞെട്ടലോടെ സിനിമ ലോകം
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ഞെട്ടലോടെ സിനിമ ലോകം

കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് നടി ആത്മഹത്യ കുറിപ്പ് എഴുതിയത്.
ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി കേട്ട നടിയുടെ വിയോഗ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.”ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാൻ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂർണമായി സഹതപിക്കുന്നു”, എന്ന് നടി സഞ്ജന ഗാൽറാനി പറഞ്ഞു.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പിൽ പറയുന്നു. താന്‍ വിഷാദരോഗത്തിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സൗജന്യ കുറിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...