സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.
ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മൃദുല. യുവയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘നിങ്ങൾക്ക് ഇതിനെ ഭ്രാന്ത് എന്ന് വിളിക്കാം, പക്ഷെ ഞാൻ ഇതിനെ പ്രണയം എന്ന് വിളിക്കും’- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
അതേസമയം മൃദുലയുടെ വീട്ടില്‍ നിന്നും കയ്യിനാജ് ദിവസം ഒരു സന്തോഷ വാർത്തയും പുറത്ത് വന്നിരുന്നു പുതിയൊരു സീരിയലിന്റെ ഭാഗമാകാന്‍ പോകുന്ന സന്തോഷമാണ് മൃദുല പങ്കുവെച്ചിരുന്നത്. മഴവില്‍ മനോരമയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന തുമ്പപ്പൂ എന്ന സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മൃദുലയും അവതരിപ്പിക്കാന്‍ പോവുകയാണ്.
കഥാപാത്രത്തിന്റെ പേര് വീണയെന്നാണ്. വീണയായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. ഒരു നാടന്‍ പെണ്‍ക്കുട്ടിയാണ് വീണ എന്ന കഥാപാത്രമെന്നാണ് മൃദുലയുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മനസിലാകുന്നത്. കാരണം കുപ്പിവളകള്‍ അണിഞ്ഞ് നില്ക്കുന്ന മൃദുലയാണ് ചിത്രങ്ങളില്‍ ഉള്ളത്. സീരിയലിന്റെ പ്രമോ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് മൃദുല.
ഇന്നലെയായിരുന്നു മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന്റെ പിറന്നാൾ. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാൾ ആഘോഷങ്ങൾ തലേ ദിവസം...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...