ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണ്; നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്നേ ഞാന്‍ പറയൂ; ഷോയിലെ വിശേഷവും ജീവിതത്തിലെ വിശേഷവുമായി കിടിലം ഫിറോസ്!
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണ്; നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്നേ ഞാന്‍ പറയൂ; ഷോയിലെ വിശേഷവും ജീവിതത്തിലെ വിശേഷവുമായി കിടിലം ഫിറോസ്!
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണ്; നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്നേ ഞാന്‍ പറയൂ; ഷോയിലെ വിശേഷവും ജീവിതത്തിലെ വിശേഷവുമായി കിടിലം ഫിറോസ്!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ തിളങ്ങി നിന്ന മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിറഞ്ഞുനിൽക്കുന്ന താരമാണ് ഫിറോസ് . ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ തന്നെ വെളിപ്പെടുത്തിയത് പോലെ ഒരു ആനാഥാലയം നിര്‍മ്മിക്കാനുള്ള താരത്തിന്റെ പ്രവര്‍ത്തനങ്ങളൊക്കെ നടക്കുകയാണ്.
ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിലൂടെ തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും തന്റെ കുടുംബത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് കിടിലം ഫിറോസിപ്പോള്‍. ഒരു അഭിമുഖത്തിലൂടെയാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ചടക്കം ഫിറോസ് വെളിപ്പെടുത്തിയത്.
ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന എന്റെ കൂടെ മത്സരിച്ച എല്ലാവരോടും സൗഹൃദം മാത്രമേ ഉള്ളു എന്നാണ് കിടിലം ഫിറോസ് പറയുന്നത്. അതിനകത്ത് മൂന്ന് മാസം ഞങ്ങള്‍ കണ്ടത് യഥാര്‍ഥ മനുഷ്യരെ തന്നെയാണ്. അത്ുകൊണ്ടു തന്നെ ആരോടും ഒരു ശത്രുതയിമില്ല. ചിലരോട് ദേഷ്യവുമില്ല സൗഹൃദവും ഇല്ല എന്ന അവസ്ഥയാണെന്ന് കൂടി താരം സൂചിപ്പിച്ചു. പുറത്ത് നിന്ന് കാണുന്ന ആളുകള്‍ക്ക് തെറി വിളിക്കാന്‍ തക്കതായ ചില കാര്യങ്ങള്‍ ഞാന്‍ അതിനകത്ത് ചെയ്തിട്ടുണ്ട് എന്നതാണ് തന്റെ അഭിപ്രായമെന്ന് ഫിറോസ് സൂചിപ്പിക്കുന്നു,
ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ കടന്നു പോയിട്ടുള്ള എനിക്ക് തന്നെ പതം വന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഈ വിചാരണയും വിമര്‍ശനങ്ങളുമൊക്കെ എത്രയോ വര്‍ഷം മുന്‍പ് ഞാന്‍ കടന്ന് പോയതാണ്. എന്റെ സംസാരശൈലി ഒക്കെ നേരത്തെയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കലും ഒരു മനുഷ്യന് മുഴുവന്‍ നേരവും പോസിറ്റീവ് ആയി ചിന്തിക്കാന്‍ കഴിയുകയില്ല. എനിക്ക് ഇങ്ങനെയും ഒരു മുഖമുണ്ട് എന്ന് ജനത്തിന് മനസ്സിലാക്കാന്‍ പറ്റിയൊരു പ്ലാറ്റ്ഫോം ആയിട്ടേ ബിഗ് ബോസിനെ കുറിച്ച് താന്‍ കാണുന്നുള്ളൂ.
ഷോ യുടെ ഇടയില്‍ എനിക്ക് ഏറ്റവും സൗഹൃദം ഉണ്ടായിരുന്നവരുമായിട്ടാണ് ഏറ്റവും കൂടുതല്‍ അടിപിടി നടന്നിട്ടുള്ളത് എന്ന് കൂടി ഫിറോസ് വ്യക്തമാക്കിയിരിക്കുകയാണ്. പിന്നെ അതേക്കെ അവിടെ അവസാനിച്ചു. ഇപ്പോള്‍ എല്ലാവരുമായി നല്ല ബന്ധമാണ്. വ്യക്തിപരമായി എന്നോട് ആര്‍ക്കെങ്കിലും വിദ്വേഷം ഉള്ളതായി തോന്നുന്നില്ല. പിന്നെ ചിലരുടെ ഇടയിലേക്ക് ഒരു കരടായി ചെന്ന് കയറാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് മാറി നില്ക്കുന്നു എന്നേ ഉള്ളു. ആരെയും ടെലിവിഷന്‍ ഷോ കണ്ട് വിലയിരുത്താന്‍ പറ്റില്ലല്ലോ എന്നും താരം ചോദിക്കുന്നു.
അതേ സമയം കഴിഞ്ഞു പോയ ചില ടിവി ഷോകളിലൂടെയും ലോകത്തിലെ തന്നെ പല കള്ളന്മാരും നല്ലവരായി. കേരളത്തിലെ വമ്പന്‍ തട്ടിപ്പ് നടത്തിയ പലരും മിടുക്കരായി. പല നല്ലവരും ചീത്തയായി. ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റൊരു മത്സരാര്‍ഥിയുടെ അച്ഛന് മരിച്ച സമയത്ത് ഞാന്‍ പൊട്ടി കരഞ്ഞിരുന്നു. ദയവായി ടെലികാസ്റ്റ് ചെയ്യരുത് എന്ന് കൈകൂപ്പി കരഞ്ഞ് പറഞ്ഞതാണ്. അത് പിന്നീട് ടെലികാസ്റ്റ് ചെയ്തത് ഗുണമായന്ന് പറയാം. ഷോയില്‍ നിന്നും ഇറങ്ങിയ ശേഷം പലരും എന്നെ വിളിച്ചു സംസാരിച്ചിരുന്നു. ഞാന്‍ കരയുന്നത് കണ്ടു വലിയ വിഷമം ആയെന്ന് പറഞ്ഞവരുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളാണ്.
ബിഗ് ബോസിനെ കുറിച്ച് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും കിടിലം ഫിറോസ് അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരുന്നു. ‘ഇരുപതാമത്തെ വയസ്സില്‍ കുടുംബ ജീവിതത്തിലേക്ക് കടന്നയാളാണ് ഞാന്‍. അവള്‍ക്കന്ന് പതിനെട്ട് വയസ്സാണ്. മുപ്പത്തഞ്ചു വയസ്സായിട്ടേ വിവാഹം കഴിക്കൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. ജോലി പോലും ഇല്ലാതിരുന്ന സമയത്ത് സംഭവിച്ചതാണ് തന്റെ വിവാഹം. ഇന്നിപ്പോള്‍ നേരത്തെ വിവാഹം കഴിക്കുന്നത് നല്ലതാണെന്നേ ഞാന്‍ പറയൂ. കോണ്‍ട്രാക്ട് പണി, കോണ്‍ക്രീറ്റ് പണി, കിളക്കാന്‍ പോവും, പെയിന്റടിക്കാന്‍ പോവും അങ്ങനെ ആ കാലത്ത് താന്‍ ചെയ്യാത്ത ജോലികളില്ല. ജീവിതത്തിന്റെ കടുപ്പം നേരിട്ട് അനുഭവിച്ച സമയമായിരുന്നു അതെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...