പേളി – ശ്രീനിഷ് ദമ്പതികളുടെ ആറു മാസം പ്രായമുള്ള മകൾ നിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈ അടുത്ത് നടന്ന സൈമ അവാർഡിൽ പേർളിയ്ക്ക് ഒപ്പം നിലയും എത്തിയിരുന്നു.
നിലയെ ആദ്യമായി കണ്ടതിന്റെ വീഡിയോ പേളിയുടെ സുഹൃത്തും അവതാരകനായി ഗോവിന്ദ് പദ്മസൂര്യ ഷെയർ ചെയ്തത് 1 മില്യണിലേറെ കാഴ്ചക്കാരെ നേടി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആണ്. നിലയുടെ ആദ്യത്തെ വിമാന യാത്രയെക്കുറിച്ചു പേളിയും ഒരു വീഡിയോ ചെയ്തിരുന്നു.
സൈമ അവാർഡിന് കുഞ്ഞിനൊപ്പം എത്തിയ പേളിയെ പ്രശംസിച്ചുകൊണ്ട് നടി അപർണ ബാലമുരളി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
“നിങ്ങൾ ഒട്ടേറെ സ്ത്രീകൾക്ക് പുത്തൻ ഗോളുകൾ സെറ്റ് ചെയ്തു കൊടുക്കുകയാണ്. പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്. നിങ്ങളാകുന്ന സൂപ്പർ വുമൺ/ സൂപ്പർ മോമിന് ചിയേഴ്സ്. നീയും ശ്രീനിയും ഈ സമയത്തെ ആസ്വദിക്കുന്നത് കാണുന്നത് തന്നെ പരമാനന്ദം. ഇനിയും ആളുകളെ പ്രചോദിപ്പിക്കു.. എന്നാണ് ചിത്രം പങ്കുവെച്ച് അപർണ്ണ കുറിച്ചത്. ഈ കമന്റിന് നന്ദി പറഞ്ഞുകൊണ്ട് പേളിയും ശ്രീനിഷും അപർണയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം കാണെകാണെ സിനിമാ വിശേഷങ്ങള്‍ ചോദിച്ചുള്ള പേളിയുടെ അഭിമുഖത്തില്‍ താരമായി മാറിയത് നിലയായിരുന്നു. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഷംസീറുമായിരുന്നു വിശേഷങ്ങള്‍ പങ്കിടാനെത്തിയത്. ഇവരോട് സംവദിക്കുന്നതിനിടയിലായിരുന്നു നിലയേയും പേളി കൈയ്യിലെടുത്തത്. നില ബേബിയെ കാണാനായതിന്റെ സന്തോഷമായിരുന്നു ടൊവിനോ പ്രകടിപ്പിച്ചത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...