സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 2018 നവംബർ 26 ന് ആണ് ഈ സീരിയൽ ആരംഭിച്ചത് . അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ ,താരകല്യാൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ ഇപ്പോൾ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. ഇപ്പോൾ താരകല്യാൺ അവതരിപ്പിക്കുന്ന അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ലോക്ക് ഡൗണോട് കൂടി നടി സീരിയൽ വിടുകയായിരുന്നു. പകരമാണ് താരകല്യാൺ സീരിയലിൽ എത്തുന്നത്.
ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണ് ചെമ്പരത്തി. സമ്പന്ന കുടുംബത്തിലെ അംഗമായ ആനന്ദ് വീട്ടു ജോലിക്കാരിയായ കല്യാണിയെ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. മകനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മ ഈ വിവാഹത്തെ എതിർക്കുന്നു. എന്നാൽ അമ്മയുടെ വാക്കുകൾ ധിക്കരിച്ച് സ്നേഹിച്ച പെണ്ണിനോടൊപ്പം ജീവിക്കാനായി ആനന്ദ് വീട് വിട്ട് ഇറങ്ങി പോകുന്നതാണ് പ്രേക്ഷകർ കണ്ടത്. കൊട്ടരത്തിൽ നിന്ന് സകലതും ഉപേക്ഷിച്ച് ഇറങ്ങിയ ആനന്ദിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട സ്ഥിതിയിലാണിപ്പോൾ ആനന്ദ് . സ്റ്റൈബിൻ ആണ് ആനന്ദായി എത്തുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ സീരിയലിന് ലഭിച്ചിരുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനത്തായിരുന്നു പരമ്പര. ഇപ്പോഴിത സീരിയലിനെതിരെ രൂക്ഷ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ചെമ്പരത്തിയുടെ കഥാഗതിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പല പോസ്റ്റുകളും കാണാം. ഇപ്പോഴത്തെ കഥാപശ്ചാത്തലം അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നുണ്ട്..
ആനന്ദിന് കാഴ്ച്ച ശക്തി പോയ നാൾമുതൽ ആരാധകർ വലിയ നിരാശയിലായിരുന്നു. അതിനിടയിൽ വന്ന ഒരു സീനാണ് കുറച്ചു നാളുകളായി ട്രോൾ രൂപത്തിൽ പ്രചരിക്കുന്നത്. കണ്ണുകാണാത്ത ആനന്ദ് കല്യാണിയുടെ സഹായത്തോടെ പടികൾ ചവിട്ടി വീട്ടിൽ നിന്നിറങ്ങിയിട്ട്… സ്കൂട്ടർ അന്വേഷിക്കുന്നു..
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...