Connect with us

തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തു!, അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം, അതൊരു ശരിയായ ചിന്തയായിരുന്നില്ല; തുറന്ന് പറഞ്ഞ് സായ് പല്ലവി

Malayalam

തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തു!, അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം, അതൊരു ശരിയായ ചിന്തയായിരുന്നില്ല; തുറന്ന് പറഞ്ഞ് സായ് പല്ലവി

തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തു!, അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം, അതൊരു ശരിയായ ചിന്തയായിരുന്നില്ല; തുറന്ന് പറഞ്ഞ് സായ് പല്ലവി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്.

എന്നാല്‍ ഇപ്പോഴിതാ തന്റെ സഹോദരനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന്‍ ആത്മഹത്യ ചെയ്തെന്നാണ് സായ് പല്ലവി പറയുന്നത്. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

തന്റെ കസിന്‍ നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടും കൈ ചെയ്തു. അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല.

ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. എല്ലാവര്‍ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങളുണ്ടായിരിക്കും.

ആ നിമിഷത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അതൊരു വലിയ കാര്യമാണ്. നിങ്ങള്‍ക്ക് പ്രചോദനമാകാന്‍ തന്റെ പക്കല്‍ ഒന്നുമില്ല. നിങ്ങള്‍ അനുഭവിക്കുന്ന വിഷമത്തില്‍ അനുതാപമുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ വരുന്നത് ഒരു സാധാരണ ഗ്രാമത്തില്‍ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാകും.

അല്ലെങ്കില്‍ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും. നിങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് ഉയരാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഒന്നുമാത്രം പറയാം, മത്സര പരീക്ഷകള്‍ ഒന്നിന്റെയും അവസാനമല്ല എന്നാണ് സായ് പല്ലവി പറയുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നീറ്റ് പരീക്ഷയുടെ സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോയിലൂടെ ബോധവല്‍ക്കരണം നല്‍കി നടന്‍ സൂര്യയും എത്തിയിരുന്നു. പരീക്ഷകള്‍ക്കും മാര്‍ക്കിനും വേണ്ടി ജീവിതം അവസാനിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍, താരം തന്റെ വിദ്യാര്‍ത്ഥി ദിനങ്ങളും അദ്ദേഹം നേടിയ കുറഞ്ഞ മാര്‍ക്കുകളും ഓര്‍ത്തെടുത്തു. പരീക്ഷകളും മാര്‍ക്കും മാത്രല്ല ജീവിതം ഉണ്ടാക്കുന്നതെന്ന് നടന്‍ സൂര്യ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.നീറ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്കപ്പുറം നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ നേടാനുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും പുലര്‍ത്തണമെന്ന് സൂര്യ പറഞ്ഞിരുന്നു.

ഏത് വിഷമവും പ്രയാസവും നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കാന്‍ തയ്യാറാവണം. അത് നിങ്ങളുടെ ഏത് വേദനയും പ്രയാസവും മറികടക്കാന്‍ നിങ്ങളെ സഹായിക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ‘ഈ വേദനയും ഭയവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകും. നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ നല്‍കുന്ന ആജീവനാന്ത ശിക്ഷയാണ് ജീവിതം അവസാനിപ്പിക്കാനായി നിങ്ങളെടുക്കുന്ന തീരുമാനം,’ എന്നും സൂര്യ വീഡിയോയില്‍ പറഞ്ഞിരുന്നു.

More in Malayalam

Trending