പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായത്തിന് പിന്നാലെ മോന്‍സണുമായി യാതൊരു പണമിടപാടുമില്ലെന്ന് പറഞ്ഞ് ബാല രംഗത്ത് എത്തിയിരുന്നു
എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കും, തറവാടിയാണ് ഞാന്‍ നടന്‍ ഒരു ചാനൽ അഭിമുഖത്തിൽ ബാല പറഞ്ഞു. മോന്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളില്ല. താന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനിടയിലാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന റിപ്പോർട്ടും പുറത്ത് വന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനാണ് നടന്റെ ഇടപെടല്‍.
പത്ത് വർഷമായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുടെ സുഹൃത്തിനെ മോന്‍സണ്‍ ഈ തട്ടിപ്പിൽ വീഴ്ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന് ശേഷം അജിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതോടെ സുഹൃത്തിനെ തട്ടിപ്പിന് ഇരയാക്കിയ പരാതി പോലീസ് സ്റ്റേഷനിൽ എത്തി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസിൽ നിന്നും, അജി താമസിക്കുന്ന ഭാഗത്തെ പോലീസിൽ നിന്നും ഒട്ടേറെ പീഡനങ്ങൾ അജിയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് നടൻ ബാല മോന്‍സന് വേണ്ടി ഇടപെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മോന്‍സന് എതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ബാല ആവശ്യപ്പെടുന്നത് സംഭാഷണത്തിൽ വ്യക്തമാണ്.
മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്ത് എന്ന ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...