നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സംവിധായകന് ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്.
ഈ മാസം തുടക്കത്തിലാണ് മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചത്. കാത്തിരിപ്പിനൊടുവില്‍ ഷാജിയുമായി വീണ്ടും ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.
ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ടി, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം മോഹന്‍ലാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ദ് മാനിന്റെ ചിത്രീകരണത്തിലാണ്. കൃഷ്ണ കുമാര്‍ രചന നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് തന്നെയാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, സൈജു കുറിപ്പ്, അനുശ്രീ എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....