
News
കേസുമായി ബന്ധമില്ലാത്ത തന്റെ പേര് ഈ വിഷയവുമായി കൂട്ടിക്കെട്ടരുത്; കാമുകിയുടെ സഹോദരൻ അറസ്റ്റിലായതിൽ അർജുൻ രാംപാൽ
കേസുമായി ബന്ധമില്ലാത്ത തന്റെ പേര് ഈ വിഷയവുമായി കൂട്ടിക്കെട്ടരുത്; കാമുകിയുടെ സഹോദരൻ അറസ്റ്റിലായതിൽ അർജുൻ രാംപാൽ

മയക്കുമരുന്നുകേസില്‍ തന്റെ കാമുകിയുടെ സഹോദരന് അറസ്റ്റിലായ സംഭവത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ബോളിവുഡ് നടന് അര്ജുന് രാംപാല്‍.
കേസുമായി ബന്ധമില്ലാത്ത തന്റെ പേര് ഈ വിഷയവുമായി കൂട്ടിക്കെട്ടരുതെന്ന് നടന് അഭ്യര്‍ത്ഥിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിന് അര്ജുന് രാംപാലിന്റെ കാമുകി ഗബ്രിയേലയുടെ സഹോദരന് അഗിസിലാവോസ് ദിമിത്രിയാദെസിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ രണ്ടുതവണ ദക്ഷിണാഫ്രിക്കകാരനായ അഗിസിലാവോസിനെ എന്‍.സി.ബി പിടികൂടിയിരുന്നു
‘പ്രിയ സുഹൃത്തുക്കളേ, സംഭവ വികാസത്തില്‍ നിങ്ങളെപ്പോലെ തന്നെ ഞാനും ഞെട്ടലിലാണ്. യാതൊരു ബന്ധമില്ലാത്ത കേസിലും എന്റെ പേര് വലിച്ചിടുന്നത് നിര്‍ഭാഗ്യകരമാണ്. എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ഞങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്ന പൗരന്മാരാണ് ഞാന്‍ ഒരു ബന്ധവും ഈ വ്യക്തിയുമായില്ല. ഞാനുമായി ബന്ധമില്ലാത്തതിനാല്‍ എന്റെ പേര് ഉപയോഗിച്ച് തലക്കെട്ടുകള്‍ സൃഷ്?ടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇത് എന്റെ കുടുംബത്തെയും താനുമായി ബന്ധപ്പെട്ട പ്രഫഷനല്‍ വ്യക്തികളെയും വേദനിപ്പിക്കുകയും ആശങ്കയിലായ്ത്തുകയും ചെയ്യുന്നു’ -അര്ജുന് രാംപാല്‍ അറിയിച്ചു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസില്‍ അഗിസിലാവോസ് നേരത്തേ അറസ്റ്റിലായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...