മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി അവരൊക്കെ കഴിഞ്ഞാലുള്ള ഒരു പോയിന്റില്‍ ഒരു ഫയര്‍ ഐറ്റം അദ്ദേഹമാണ് ; യൂത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്!

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു.
ഇപ്പോഴിതാ, മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് ആണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്. പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളാണ് തനിക്ക് ഇഷ്ടമെന്നും കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു.
”എനിക്ക് പേഴ്സണലി യൂത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് പൃഥ്വിരാജ്. എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നടനായത് കൊണ്ടാണ് ഇത്രയും ആരാധനയും ഇഷ്ടവും,” താരം പറഞ്ഞു. തനിക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും ഡ്യൂപ്പ് ഇല്ലാതെ പൃഥ്വിരാജ് ആക്ഷന്‍ ചെയ്യുന്നത് തനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമാണെന്നും നടന് അഭിമുഖത്തില്‍ പറഞ്ഞു.
”എനിക്ക് ആക്ഷന്‍ ചെയ്യുന്ന നടന്മാരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആക്ഷന്‍ ചെയ്യുന്നത് ഒരു റിസ്ക് എടുക്കലാണ്. പുള്ളി അങ്ങനെ ഡ്യൂപ്പ് ഒന്നും ഉപയോഗിക്കാറില്ല. ആക്സിഡന്റ് ആവാനുള്ള സാധ്യത അവിടെ കൂടുതലാണ്,” പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് നടന് പറഞ്ഞു.
”മലയാളത്തില്‍, എനിക്ക് തോന്നുന്നു മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി അവരൊക്കെ കഴിഞ്ഞാലുള്ള ഒരു പോയിന്റില്‍ ഒരു ഫയര്‍ ഐറ്റം പൃഥ്വിരാജാണ്,” ഉണ്ണി മുകുന്ദന് പറഞ്ഞു .
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...