മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി. 2019 ജൂലൈ 1 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. മൃദുല വിജയ് അരുൺ രാഘവൻ എന്നീ താര ജോഡികളുടെ പ്രണയമാണ് പരമ്പരയിലൂടെ കാണിക്കുന്നത്. സീരയലിനെ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീതാര്യതയാണ് ലഭിക്കുന്നത്. അഭി- സംയുക്ത എന്ന പേരിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ജോഡികളാണ് ഇവർ.
ഇപ്പോഴിതാ.. പൂക്കലം വരനായി സീരിയൽ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് . സീരിയൽ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബർ 26 നാകും ക്ലൈമാസ് സീൻ പ്രേക്ഷകരിലേക്ക് എത്തുക. പരമ്പര അവസാനിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ .
മൃദുല വിജയ്, അരുൺ ജി രാഘവൻ എന്നിവർക്കൊപ്പം ആർദ്ര ദാസ്, നിരഞ്ജൻ ശ്രീനാഥ്. രശ്മി ബോബൻ, മനു വർമ്മ,സോണി ബൈജു കൊട്ടാരക്കര, ബീന ആന്റണി, മനീഷ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേഖ രതീഷും ഒരു പ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പിൻമാറുകയായിരുന്നു പകരമാണ രശ്മി ബോബൻ ഈ കഥാപാത്രത്തിലെത്തിയത് .
സംയുക്തയുടെ അമ്മ പാർവതിയുടെ കഥാപാത്രമാണ് നടി അവതരിപ്പിച്ചത്. രേഖയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്. ആരതി അജിത്തും സീരിയലിൽ തുടക്കത്തിൽ അഭിനയിച്ചിരുന്നു. മൃദുല വിജയിയുടെ കഥാപാത്രമായ സംയുക്തയുടെ സഹോദരി സപ്തതിയെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. പിന്നീട് ആരതിയും പരമ്പരയിൽ നിന്ന് മാറിയിരുന്നു.
അഭിമന്യുവിന്റെയും സംയുക്തയുടെയും ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് അഭിയുടെ ജീവതത്തിലേയ്ക്ക് സംയുക്ത എത്തുന്നത്. സഹോദരിയുടെ വിവാഹം നടക്കാൻ വേണ്ടി സംയുക്ത അഭിയെ വിവാഹ കഴിക്കുകയായിരുന്നു. ഇരുവരും പരസ്പരം ഇഷ്ടമല്ലാതെയായിരുന്നു വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവരും ഇഷ്ടപ്പെടുകയായിരുന്നു.
എന്നിട്ടും പരസ്പരം ഇഷ്ടം തുറന്ന് പറയാൻ തുടങ്ങുമ്പോഴേയ്ക്കു ഇരുവരും അകലുകയായിരുന്നു. ബിസിനസില്‍ സജീവമായ അഭിക്ക് പ്രതിസന്ധി വന്നപ്പോള്‍ താങ്ങായത് സംയുക്തയായിരുന്നു. അഭിയുക്തയെന്നാണ് ആരാധകര്‍ ഇവരെ വിളിക്കുന്നത്. സീരിയലിൽ വ്യത്യസ്ത ഗെറ്റപ്പിൽ മൃദുല വിജയ് എത്തിയിരുന്നു തെറ്റിദ്ധാരണ മാറി ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയിയും അരുൺ രാഘവും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന് പരമ്പരയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...