Connect with us

കാഴ്ച്ചക്കാരുടെ മനസിനെ സ്വാധീനിക്കുന്ന അഭിനയം; ഇതുപോലൊരു ഏട്ടനേയും കാമുകനേയും ആരും കൊതിക്കും;മൗനരാഗം നായകൻ നലീഫിന് കിട്ടിയ അംഗീകാരം!

Malayalam

കാഴ്ച്ചക്കാരുടെ മനസിനെ സ്വാധീനിക്കുന്ന അഭിനയം; ഇതുപോലൊരു ഏട്ടനേയും കാമുകനേയും ആരും കൊതിക്കും;മൗനരാഗം നായകൻ നലീഫിന് കിട്ടിയ അംഗീകാരം!

കാഴ്ച്ചക്കാരുടെ മനസിനെ സ്വാധീനിക്കുന്ന അഭിനയം; ഇതുപോലൊരു ഏട്ടനേയും കാമുകനേയും ആരും കൊതിക്കും;മൗനരാഗം നായകൻ നലീഫിന് കിട്ടിയ അംഗീകാരം!

മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. കല്യാണിയുടേയേും കിരണിന്റേയും പ്രണയ കഥയാണ് പരമ്പരയുടെ ഇതിവൃത്തം. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് മൗനരാഗത്തിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ കിരണിനെ അവതരിപ്പിക്കുന്ന നലീഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്. തനിക്ക് ആരാധകരില്‍ നിന്നും ലഭിച്ചൊരു കമന്റും ആ കമന്റിന് നലീഫ് നല്‍കിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

വിക്രമിനുണ്ടായ ആക്‌സിഡന്റും തുടർന്ന് കല്യാണിയെ പോലെ വിക്രമിന്റെ ശബ്ദം നഷ്ട്ടപ്പെട്ടതുമൊക്കെയാണ് ഇപ്പോൾ പാരമ്പരയിലുള്ളത്. വിക്രമിന് അപകടം സംഭവിച്ചുവെന്ന വാര്‍ത്ത സഹോദരി സോണിയേയും കാമുകി കല്യാണിയേയും അറിയിക്കുന്ന കിരണിനേയാണ് കഴിഞ്ഞ ദിവസം കണ്ടത്. വൈകാരികമായ ഈ രംഗങ്ങളിലെ നലീഫിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ആരാധകരുടെ മെസേജ്. ഈ മെസേജ് പങ്കുവച്ചു കൊണ്ടാണ് നലീഫ് എത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം… “ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോള്‍ ഒരു സഹോദരിയ്ക്ക് സഹോദരനില്‍ നിന്നും കിട്ടുന്ന സ്‌നേഹവും ഒരു സഹോദരന്റെ വാല്യുവും അറിയാന്‍ പറ്റി. ശരിക്കും കിരണിനെ പോലെ ഒരു സഹോദരന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി. പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോള്‍ ഒരു ലവ്വറിന്റെ കരുതലും സംരക്ഷണവും എത്ര ആണെന്ന് ഇക്ക ജീവിച്ചു കാണിച്ചു തന്നു. എന്നായിരുന്നു നാലീഫിന് ലഭിച്ച മെസേജ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് നലീഫ്.”

ഇന്നലെ സോണിയയുടെ കൂടെ കിരണ്‍ എന്ന ഏട്ടനായി നിന്നപ്പോഴും, ഇന്ന് കല്യണി എന്ന കാമുകിയ്ക്ക് വേണ്ടി ഒരു പ്രൊട്ടക്റ്റര്‍ ആയി നിന്നപ്പോഴും കാണുന്നവരുടെ മനസിനെ അതിന് സ്വാധീനിക്കാൻ ആയി. ഇത് പോലെ ഒരു സഹോദരനേയും കാമുകനേയും എനിക്കും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഇന്നലത്തേയും ഇന്നത്തേയും എപ്പിസോഡുകള്‍ കണ്ടവരില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് നലീഫ് എന്ന നടന്റെ അഭിനയത്തിന്റെ കഴിവാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇക്ക. എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ഈ സന്ദേശത്തിന് മറുപടിയായി നലീഫ് കുറിച്ചത് ”ഇതുപോലുള്ള സന്ദേശങ്ങള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞങ്ങളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുന്നതാണ്. പ്രേക്ഷകര്‍ക്ക് എന്റര്‍ടെയ്‌മെന്റ് നല്‍കാനും നിലവാരമുള്ള ഔട്ട് പുട്ട് നല്‍കാനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മൗനരാഗം ടീം. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ കാത്തിരിക്കുന്ന ആ നിമിഷം ഇനി കുറച്ച് ദിവസത്തിനുള്ളില്‍ എത്തും” എന്നായിരുന്നു.

കാത്തിരിക്കുന്ന നിമിഷത്തിലൂടെ നലീഫ് അര്‍ത്ഥമാക്കിയത് കിരണും കല്യാണിയും ഒരുമിക്കുന്ന നിമിഷമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. തമിഴ്‌ നടനായ നലീഫ് വളരെ പെട്ടെന്നായിരുന്നു കിരണായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. കിരണും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും ആരാധകരുടെ കയ്യടി നേടുന്നുണ്ട്. ഐശ്വര്യ റാംസിയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുണ്ട്.

about mounaragam

More in Malayalam

Trending

Recent

To Top