മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍. അതേസമയം, നടി കീര്‍ത്തി സുരേഷിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ദേശീയ അവാര്‍ഡ് ലഭിച്ചതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. കീര്‍ത്തി അഭിനയിച്ച ചില സിനിമകള്‍ പരാജയപ്പെട്ടതോടെ ഇനി സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബുദ്ധിപൂര്‍വ്വം നീങ്ങാനാണ് താരത്തിന്റെ തീരുമാനം. എന്നാല്‍ കീര്‍ത്തി കൂടുതലും സഹോദരി വേഷങ്ങള്‍ സ്വീകരിക്കുന്നു എന്നാണ് സിനിമാ ലോകത്ത ചര്‍ച്ചാവിഷയം.
റേറ്റിംഗ് കൂടുതലുള്ള നായികമാര്‍ സഹോദരി വേഷങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാറില്ല. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ കീര്‍ത്തി സഹോദരിയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ എന്ന ചിത്രത്തില്‍ കീര്‍ത്തി സഹോദരിയുടെ വേഷത്തില്‍ എത്തും.
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തില്‍ കീര്‍ത്തി താരത്തിന്റെ മകളായി എത്തും എന്നാണ് ആദ്യം എത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രജനികാന്തിന്റെ സഹോദരിയായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഈ ചിത്രത്തിനായി 2.5 കോടി രൂപയാണ് കീര്‍ത്തിയുടെ പ്രതിഫലം എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മീന, ഖുശ്ബു എന്നീ താരങ്ങളും അണ്ണാത്തെയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....