ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും കൂട്ടരും ഒരുക്കിയ സിനിമ; ‘ജോജി’യെ തേടി സ്വീഡനില്‍ നിന്നും സന്തോഷ വാര്‍ത്ത; ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് !
ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും കൂട്ടരും ഒരുക്കിയ സിനിമ; ‘ജോജി’യെ തേടി സ്വീഡനില്‍ നിന്നും സന്തോഷ വാര്‍ത്ത; ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് !
ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും കൂട്ടരും ഒരുക്കിയ സിനിമ; ‘ജോജി’യെ തേടി സ്വീഡനില്‍ നിന്നും സന്തോഷ വാര്‍ത്ത; ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് !
ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും കൂട്ടരും ഒരുക്കിയ സിനിമയാണ് ജോജി. കഥാഗതിക്ക് വേണ്ടി കൃത്രിമമായി നിര്‍മ്മിച്ചെടുത്തതെന്ന് തോന്നിപ്പിക്കാത്ത വിധം ചുരുങ്ങിയ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളുടെ ഇടപെടലുകളെയും സംഭാഷണങ്ങളെയും ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്നതാണ് ജോജിയുടെ ലോകം.
ഇപ്പോഴിതാ ജോജിയെ തേടി ഒരു അംഗീകാരം വന്നിരിക്കുകയാണ്. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ജോജി’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സിനിമയിലെ നായകനായ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുരസ്കാരം ലഭിച്ച വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ആമസോണ്‍ പ്രൈമിലുടെ പുറത്തിറങ്ങിയ സിനിമ ദേശീയ തലങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.
ഷെയ്ക്സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില് പ്രചോദനം ഉള്‍ക്കൊണ്ടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് സിനിമ ഒരുക്കിയത്. ഫഹദ് ഫാസില്‍ ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നേരത്തെ ജോജി സ്വീഡന് അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് തെരഞ്ഞടുക്കപ്പെട്ട വിവരവും അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങിലൂടെ പങ്കു വെച്ചിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...