Connect with us

കുറുപ്പില്‍ പൃഥ്വിരാജും ടൊവിനോയുമുണ്ടോ? സമയമാകുമ്പോള്‍, നിങ്ങള്‍ എല്ലാവരും സിനിമ കാണുകയും കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യുമെന്ന് ദുൽഖർ

Malayalam

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇന്നും കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഉത്തരം കിട്ടാത്ത ചോദ്യമായിയുള്ള പ്രതി സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

എൺപതുകളിൽ നടക്കുന്ന കഥയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 35 കോടി മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്.

ദുല്‍ഖര്‍ സല്‍മാന് പുറമെ ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ടൊവിനോയും പൃഥ്വിരാജും അഭിനയിക്കുന്നുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നടന്‍ ഭരതിന്റെ ഒരഭിമുഖം പുറത്തുവന്നതോടെയാണ് ഈ ചര്‍ച്ച സജീവമായത്.

സിനിമയില്‍ ധാരാളം നടന്മാര്‍ ഗസ്റ്റ് റോള്‍ ചെയ്യുന്നുണ്ടെന്നും ഇതില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടെന്നും ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖർ

‘കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കാണുന്നത് പ്രൊത്സാഹനം നല്‍കുന്നു, സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാലും ഇപ്പോള്‍ ധാരാളം വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോള്‍, നിങ്ങള്‍ എല്ലാവരും സിനിമ കാണുകയും കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യും. പക്ഷേ ഇപ്പോള്‍ പ്രചരിക്കുന്നത് ശരിയല്ല, ഇത് പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടാകുന്നതും നമ്മള്‍ അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല’ എന്ന് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top