നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിന് പിന്നാലെയുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകൾ എം സ് ശ്രുതി കഴിഞ്ഞ ദിവസം എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു കള്ളം പറയുന്നവർക്ക് അത്കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യജ വാർത്തകൾ അവസാനിപ്പിക്കണമെന്നും പറഞ്ഞു. രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭർത്താവിലെ മകളാണ് ശ്രുതി.
ഇതിന് പിന്നാലെ അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ഗോകുൽ രമേശും വ്യക്തമാക്കി. അച്ഛന് ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കൊടുത്തിരിക്കുകയാണ്
അവര്‍ തെളിയിക്കട്ടെ. അച്ഛനങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. എല്ലാവരേയും പോലെ എനിക്കും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ട്. വീട്ടില്‍ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്നങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് വരുമ്പോള്‍ പോസിറ്റീവായിട്ടാണ് അച്ഛന് അവരോട് സംസാരിച്ചിരുന്നത്. ആത്മഹത്യയെ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗോകുല്‍ രമേശ് പറഞ്ഞു.
എന്നാൽ ഗുരുത ആരോപങ്ങളായിരുന്നു ശ്രുതി ആദ്യം ഉന്നയിച്ചത്. അച്ഛന്റെ മരണം വിവാദമാക്കുന്നത് ഗോകുലിന്റ ഭാര്യ വീട്ടുകാരാണെന്ന് ആരോപിച്ചിരുന്നു. ഒരു ഭാഗത്ത് വ്യജ വാർത്തകൾ അവസാനിപ്പിക്കണമെന്ന് മകൾ പറയുമ്പോൾ മറുഭാഗത്ത് അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുകയാണ് മകൻ.
പക്ഷെ രമേശിന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാരുടെ സംശയങ്ങളും, നിലപാടുകളും നോക്കുമ്പോൾ രമേശിന്റെ മരണം ദുരൂഹമായി നിൽക്കുകയാണ്. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രം ബാക്കി…. രമേശ് എന്തിന് ആത്മഹത്യ ചെയ്തു? അന്ന് രാത്രി വീട്ടിൽ സംഭവിച്ചത് എന്താണ്? എല്ലാ കാര്യങ്ങളും വളരെ പോസറ്റീവ് ആയി കാണുന്ന വ്യക്തി ആത്മഹത്യ ചെയ്യുമോ? പലർക്കും ഇൻസ്പിരേഷൻ കൊടുത്ത വ്യക്തി എന്തിന് ആത്മഹത്യ ചെയ്തു? രമേശ് നമ്മെ വിട്ട് പോയി ദിവസങ്ങൾ പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്
രമേശ് മരിച്ച ദിവസം രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീടിനുള്ളില്‍ ലൈറ്റ് ഓഫ് ആയിരുന്നു. പിന്നീട് ഒരു കാര്‍ വീട്ടിലെത്തി. ഇതില്‍ ഡ്രൈവറിനു പുറമേ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് രമേശിനെ കാറിലേക്ക് കയറ്റി ഈ സമയം രമേശിന്റെ തല കാറിനു വെളിയിലായിരുന്നു. ഇത് കണ്ട് അയൽക്കാർ ഓടിയെത്തി രമേശിനെ തിരക്കെയെത്തി ആളോട് അദ്ദേഹത്തിന് നെഞ്ചു വേദന വന്ന് കുഴഞ്ഞ് വീണു എന്നാണ് ഭാര്യയും മകളും പറഞ്ഞത്. ഈ വിവരവും വാര്‍ത്തയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരണമാണെന്ന് അറിയുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് രമേശിന്റെ മരണത്തിൽ അയൽക്കാർ ദുരൂഹത കണ്ടെത്തിയത്
എന്നാല്‍ ഇതിനോട് ഒന്നും ശ്രുതി പ്രതികരിച്ചിട്ടില്ല
വലിയശാലയുടെ പേരിലുണ്ടായിരുന്ന വീടിനെച്ചൊല്ലിയുള്ള തർക്കവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയത് കുറച്ചുകാലം മുമ്പാണ്. രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയുന്നു.
രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്നങ്ങളിലേക്ക് മാറിയത്.
ഇന്നാണ് രമേശിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നത്. ഇതിന് ശേഷമായിരിക്കും രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുന്നത്. അന്വേഷണം ആരംഭിക്കുന്നതോടെ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...