
Malayalam
അവളെ ചേർത്ത് നിർത്തി, ഒരിക്കലും കൈവിടില്ല! ആ കൈകൾ എത്തി… ജൂഹിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
അവളെ ചേർത്ത് നിർത്തി, ഒരിക്കലും കൈവിടില്ല! ആ കൈകൾ എത്തി… ജൂഹിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനകീയ പരമ്പരയിലൂടെയായിരുന്നു ജൂഹി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെയാണ് ജൂഹി ഇപ്പോള്‍ കടന്നു പോകുന്നത്. ഈയ്യടുത്തായിരുന്നു ജൂഹിയുടെ അമ്മ മരണപ്പെടുന്നത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം.
മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു. എന്നാല്‍ മരണ വാര്‍ത്ത ജൂഹിയോട് എങ്ങനെ പറയണമെന്ന് അറിയാതിരുന്ന ബന്ധുക്കള്‍ തുടക്കത്തില്‍ മരണം മറച്ചുവെക്കുകയും അപകടം നടന്നുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. അമ്മയും സഹോദരനും ആശുപത്രിയിലാണെന്നായിരുന്നു ആദ്യം ജൂഹി അറിഞ്ഞത്. പിന്നാലെയാണ് മരണ വാര്‍ത്ത താരം അറിയുന്നത്.
ജൂഹിയുടെ അമ്മയെ അവസാനനോക്ക് കാണാനായി ഉപ്പും മുളകും പരമ്പരയിലെ താരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ പരമ്പരയില്‍ ലച്ചുവിന്റെ ചേട്ടന് വിഷ്ണുവിനെ അവതരിപ്പിച്ച ഋഷിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. ലച്ചു ഇപ്പോള്‍ എങ്ങനെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് നടന് നല്കിയ മറുപടി അവള് ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷിയുടെ മറുപടി.
ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഉപ്പും മുളകും പരമ്പരയില്‍ ജൂഹിയുടെ അമ്മയായി അഭിനയിച്ചത് നിഷയായിരുന്നു
കൂടുതല്‍ പേരും ജൂഹിയുടെ അവസ്ഥ അറിയാനായി തന്നോട് ചോദിക്കുന്നുണ്ടെന്നാണ് നിഷ പറയുന്നത്. എല്ലാവരും ജൂഹിയുടെ കാര്യത്തില്‍ ആകെ വിഷമത്തിലാണ്. താന്‍ ജൂഹിയെ വിളിച്ചിരുന്നുവെന്നും ബന്ധുക്കളെല്ലാം അവള്‍ക്കൊപ്പമുണ്ടെന്നും നിഷ പറയുന്നു. അതേസമയം എന്ത് പറഞ്ഞാണ് ജൂഹിയെ ആശ്വസിപ്പിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ലെന്നും അമ്മയുടെ മരണം ആദ്യം ജൂഹിയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല അമ്മയും സഹോദരനും ആശുപത്രിയിലാണ് എന്ന് മാത്രമായിരുന്നു ജൂഹിയോട് ആദ്യം പറഞ്ഞിരുന്നത്. ജൂഹി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന് മരിച്ചത്. പിന്നീടിതുവരെ അമ്മയുടെ തണലിലായിരുന്നു ജൂഹിയും സഹോദരനും വളര്‍ന്നത്. അതിനാല്‍ തന്നെ അമ്മയുടെ വേര്‍പാടിന്റെ ഷോക്ക് ഇതുവരെ പോയിട്ടില്ലെന്നും ജൂഹിയ്ക്ക് എല്ലാം സഹിക്കാനുള്ള ത്രാണി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും നിഷ സാരംഗ് പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...