
Malayalam Breaking News
പ്രേക്ഷകരുടെ പിന്തുണ ഫലം കണ്ടു -നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും
പ്രേക്ഷകരുടെ പിന്തുണ ഫലം കണ്ടു -നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും
Published on

By
പ്രേക്ഷകരുടെ പിന്തുണ ഫലം കണ്ടു -നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും
മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരയായ ഉപ്പും മുളകും വിവാദങ്ങളിൽ നിറഞ്ഞത് അപ്രതീക്ഷിതമായാണ്. വിദേശത്തു പോയതിനു പരിപാടിയിൽ നിന്നും നീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗിനെ പുറത്താക്കിയിരുന്നു. ഉപ്പും മുളകിന്റെയും സംവിധായകന് തന്നെ തുടരുകയാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി വാര്‍ത്ത പ്രചരിച്ചതോടെ നീലു ഇല്ലെങ്കില്‍ സീരിയല്‍ കാണില്ല എന്ന നിലപാടിലായിരുന്നു പ്രേക്ഷകര്‍. ഈ പ്രശ്നത്തിന് പരിഹാരമായാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത്.
അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍..
ഉപ്പും മുളകിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നീലു ഉപ്പും മുളകിലും തുടരുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല’. പ്രശസ്ത ചലച്ചിത്ര ടിവി താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫഌവഴ്സ് മാനേജ്മെന്റ് അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്.
nisha sarangh will be back to uppum mulakum serial
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...