ഭിക്ഷാടന മാഫിയയില്‍ നിന്ന് പെണ്‍കുട്ടിയെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി രക്ഷിച്ചുവെന്ന വൈറലായ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നവെന്ന് ആരോപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരം നിലപാട് വ്യക്തമാക്കിയത്.
ഭിക്ഷാടന മാഫിയയില്‍ നിന്ന് സുരേഷ് ഗോപിയല്ല കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പേരടി ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നുണ്ട്.
‘തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ.’ കുറിപ്പില്‍ വ്യക്തമാക്കുന്നു.
എന്തൊരു വെളുപ്പിക്കലാണിത് , വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളര്‍ത്തി വലുതാക്കി ഒടുവില്‍ ശുഭം എന്ന് എഴുതിയതായാണ്. എന്നാല്‍ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവില്‍ നിന്നും കുഞ്ഞിനെ എടുത്ത് വളര്‍ത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യില്‍ നിന്നും കുഞ്ഞ് വീണ്ടും തെരുവില്‍ എത്തുന്നു. അവിടെ നിന്ന് നാട്ടുകാര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കല്‍ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വര്‍ഗീയ വാദിയെ മാധ്യമങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...