ഷെയ്ന് ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍

നടന് ഷെയ്ന് നിഗത്തെ നായകനാക്കി പ്രശസ്ത സംവിധായകന് ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ബര്‍മുഡ. ഈ ചിത്രത്തിൽ മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനവുമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ
ഈ മാസം അവസാനം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനമാലപിക്കും എന്നാണ് സംവിധായകന് ടി കെ രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കുളമാവില്‍ ആണ് മോഹന്‍ലാല്‍.
ഈ മാസം അവസാനം കൊച്ചിയില്‍ എത്തി അദ്ദേഹം ബര്‍മുഡയിലെ ഗാനമാലപിക്കും എന്നാണ് സൂചന. വിനായക് ശശികുമാര്‍ വരികള്‍ എഴുതുന്ന ഈ ഗാനത്തിന് ഈണം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണന് ആണ്.
ബെന്നി ദയാല്‍, ഹരിചരന്‍, മധുശ്രീ എന്നിവര്‍ പാടിയ രണ്ടു ഗാനങ്ങളും കൂടി ഈ ചിത്രത്തില്‍ ഉണ്ടാകും. 1985 ഇല് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടിയ മോഹന്‍ലാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പിന്നണി പാടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. സിനിമയ്ക്കു പുറത്തു ഒട്ടേറെ ഭക്തി ഗാനങ്ങളും മോഹന്‍ലാല്‍ ആലപിച്ചിട്ടുണ്ട്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...