ഒടുവില്‍ ശില്പഷെട്ടിയും രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞു..!? അദ്ദേഹത്തിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; കുറ്റപത്രത്തില്‍ ശില്പയുടെ മൊഴി ഇങ്ങനെ
ഒടുവില്‍ ശില്പഷെട്ടിയും രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞു..!? അദ്ദേഹത്തിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; കുറ്റപത്രത്തില്‍ ശില്പയുടെ മൊഴി ഇങ്ങനെ
ഒടുവില്‍ ശില്പഷെട്ടിയും രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞു..!? അദ്ദേഹത്തിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; കുറ്റപത്രത്തില്‍ ശില്പയുടെ മൊഴി ഇങ്ങനെ
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ആണ് ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ പോലീസ് പിടികൂടുന്നത്. കുന്ദ്രക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശില്പയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ മൊഴിയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ഭര്‍ത്താവ് എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതായിരുന്നു ശില്പ ഷെട്ടിയുടെ വാക്കുകള്‍. നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ആപ്പുകളെക്കുറിച്ച് അറിയില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. കുന്ദ്രയ്ക്കെതിരെ 1400 പേജുള്ള കുറ്റപത്രമാണ് മുംബൈ പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. സാക്ഷിയായാണ് ശില്പ ഷെട്ടിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജൂലൈ 19നായിരുന്നു നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ അറസ്റ്റ്. അന്വേഷണ സമയത്ത് 4 പേര് കുന്ദ്രയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. അഭിനയിക്കുന്നതിനായി തങ്ങളെ കുന്ദ്ര സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും വ്യക്തമാക്കി അഭിനേത്രികളും എത്തിയിരുന്നു.
നീലച്ചിത്രമല്ല താന്‍ നിര്‍മ്മിച്ചതെന്നായിരുന്നു കുന്ദ്രയുടെ പ്രതികരണം. ഒടിടിയില്‍ കാണുന്ന സ്നേഹപ്രകടനങ്ങളായിരുന്നു വീഡിയോകളിലുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്ലാവിധ സുഖസൗകര്യങ്ങളും നമുക്കുണ്ട്, എന്തിനായിരുന്നു ഇത്. ഇങ്ങനെ ചെയ്യേണ്ട കാര്യമെന്തായിരുന്നുവെന്നായിരുന്നു ശില്പ ഷെട്ടി കുന്ദ്രയോട് ചോദിച്ചത്.
തെളിവെടുപ്പിനായി കുന്ദ്രയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു ശില്പ. കുന്ദ്രയില്‍ നിന്നും അകന്ന് കഴിയാനുള്ള തീരുമാനത്തിലാണ് ശില്പയെന്ന് അടുത്ത വൃത്തങ്ങള്വ്യക്തമാക്കിയിരുന്നു.വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...