തമിഴ്നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായി; ഒരു തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയ മലയാളം സിനിമ; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരുപ്പൂര്‍ സുബ്രഹ്മണ്യന്!
തമിഴ്നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായി; ഒരു തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയ മലയാളം സിനിമ; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരുപ്പൂര്‍ സുബ്രഹ്മണ്യന്!
തമിഴ്നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായി; ഒരു തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയ മലയാളം സിനിമ; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരുപ്പൂര്‍ സുബ്രഹ്മണ്യന്!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മമ്മൂട്ടിക്കായി മാത്രം ജന്മം കൊണ്ട കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്ക്കുന്നവയാണ് സി.ബി.ഐ സീരീസിലെ ഓരോ സിനിമയും. ത്രില്ലെർ സിനിമകൾ ആസ്വദിക്കുന്ന എല്ലാവരും ഇന്നും ആദ്യം കാണുന്ന അനുഭൂതിയിൽ തന്നെയാകും ഈ സിനിമകൾ കണ്ടുതീർക്കുക,
ഇപ്പോള്‍ സി.ബി.ഐ സീരീസിലെ ആദ്യ ചിത്രമായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് തമിഴ് സിനിമാ വിതരണ രംഗത്തെ പ്രമുഖനായ തിരുപ്പൂര്‍ സുബ്രഹ്മണ്യന്. ഒരു യൂട്യൂബ് ചാനൽ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂര്‍ കെ.ജി തിയേറ്ററില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദര്‍ശനത്തിനെത്തിച്ചത് അല്പം പേടിയോടെയായിരുന്നു എന്നാണ് തിരുപ്പൂര്‍ സുബ്രഹ്മണ്യന് പറയുന്നത്. അക്കാലത്ത് മലയാള സിനിമകള്‍ തമിഴ്നാട്ടില്‍ അത്രകണ്ട് വിജയിക്കാത്തതായിരുന്നു കാരണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തന്റെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചാണ് തമിഴ്നാട്ടില്‍ ആ സിനിമ കൊണ്ടാടപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ ദിവസം മുതലുള്ള എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്ളായിരുന്നുവെന്നും കോയമ്പത്തൂര്‍ കെ.ജി തിയേറ്ററില്‍ നിന്ന് മാത്രം ചിത്രം 3 ലക്ഷം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് വാങ്ങിയ സിനിമ ഒറ്റ തിയേറ്ററില്‍ നിന്ന് മാത്രം തനിക്ക് 3 ലക്ഷമാണ് നേടിത്തന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞ സദസിന് മുന്നില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദര്‍ശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായെന്നും അതിന് ശേഷമാണ് മലയാള സിനിമകളെ ധൈര്യപൂര്‍വം തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തിച്ചതെന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യന് പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...