സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല; അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്ക മൂലമാണ് മിണ്ടാത്തതെന്ന് നസറുദ്ദീന്‍ ഷാ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നസിറുദ്ദീന്‍ ഷാ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്മാന് ഖാനും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നസിറുദ്ദീന്‍ ഷാ. അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്ക മൂലമാണ് മിണ്ടാത്തതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
‘അവര്‍ക്കായി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്കറിയാം. മുസ്ലിങ്ങള്‍ക്കെതിരെ മാത്രമല്ല നിലപാടുകളുടെ പേരില്‍ സംവിധായകന് ആനന്ദ് പട്വര്‍ധനെതിരെ വലതുപക്ഷത്ത് നിന്നും കടുത്ത ആക്രമണമല്ലേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്,’ നസിറുദ്ദീന്‍ ഷാ പറഞ്ഞു.
സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഏറ്റവും പണമുണ്ടാക്കുന്നത് എന്നതനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നതെന്നും ഇപ്പോഴും ഖാന്മാര് തന്നെയാണ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മുന്‍നിരയിലെന്നും അദ്ദേഹം പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...