കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിൽ സെൽഫി പ്രകടനവുമായി സുരേഷ് ഗോപി .. ഔചിത്യ ബോധമില്ലേയെന്നു വിമർശനം
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകന്റെ വീട് സന്ദർശിച്ച സുരേഷ് ഗോപി എം പി ക്കെതിരെ രൂക്ഷ വിമർശനം. മരണവീട്ടിലെത്തിയ സുരേഷ് ഗോപി സെൽഫിയെടുത്ത് വിനോദയാത്രക്കെത്തിയ പ്രതീതിയാണ് സൃഷ്ടിച്ചത്.
താരത്തെ കാണാന്‍ ആളുകൂടി. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്ഗോപി എം പി ജനങ്ങള്‍ക്കൊപ്പം ചിരിച്ചുപിടിച്ചു സെല്‍ഫികളെടുത്തുകൂട്ടി. ആശ്വസിപ്പിക്കാനെത്തിയവര്‍ വട്ടവടക്ക് വിനോദയാത്ര വന്നപോലെയാണ് പെരുമാറിയതെന്ന് അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ സന്ദര്‍ശന ചിത്രങ്ങള്‍ വലിയ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. താരം കാണിച്ചത് ഔചിത്യമില്ലായ്മയാണെന്നാണ് വിമര്‍ശനം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...