
News
സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നത്; തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ആദം അയൂബ്
സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നത്; തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ആദം അയൂബ്

സീരിയലുകള്‍ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നതെന്ന് നടനും സംവിധായകനുമായ ആദം അയൂബ്. എല്ലാ സീരിയലുകളും പറയുന്ന കഥ ഒന്ന് തന്നെയാണ്. സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങളും പിന്നെ അവിഹിതവും തന്നെയാണ് പ്രധാന പ്രമേയമെന്നും അദ്ദേഹം പറയുന്നു.
ആദ്യ കാലങ്ങളില്‍ സീരിയല്‍ പ്രവര്ത്തകന് കൂടിയായിരുന്നു ആദം അയൂബ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദം അയൂബ് ഇക്കാര്യം പറഞ്ഞത്.
ആദം അയൂബിന്റെ വാക്കുകള്‍
നെഗറ്റീവ് ആയിട്ടുള്ള സന്ദേശങ്ങള്‍തന്നെയാണു ഭൂരിപക്ഷം സീരിയലുകളും സമൂഹത്തിനു നല്‍കുന്നത്. മിക്കവാറും എല്ലാ സീരിയലുകളുടെ കഥയ്ക്കും സാമ്യമുണ്ട്. സ്ത്രീകളാണു ദുഷ്ട കഥാപാത്രങ്ങള്‍. എല്ലാത്തിലും അവിഹിതങ്ങളുണ്ട്, കുറ്റകൃത്യങ്ങളുണ്ട്. കുറ്റങ്ങളിലേറെയും ചെയ്യുന്നതു സ്ത്രീകളാണ്. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ആണ്‍കുട്ടികളാണു പെണ്‍കുട്ടികളുടെ പുറകെ പോയിരുന്നത്. ഇപ്പോള്‍ നേരെ മറിച്ചാണ്.
സ്ത്രീകള്‍ പുരുഷന്മാരെ ചേസ് ചെയ്യുന്നു, ആഗ്രഹിച്ചയാളെ കിട്ടിയില്ലെങ്കില്‍ കുതന്ത്രങ്ങളില്‍ ഏര്‍പ്പെടുന്നു, കൊലപാതകങ്ങള്‍ വരെ നടത്തുന്നു. ഇത്തരം പിന്തിരിപ്പന് സന്ദേശമാണു സമൂഹത്തിനു അവ കൈമാറുന്നത്. കാമുകനൊപ്പം ചേര്‍ന്നു ഭര്‍ത്താവിനെ കൊല്ലുന്നതു പോലുള്ള (മറിച്ചുള്ളവയുമുണ്ട്) യഥാര്‍ഥ സംഭവങ്ങള്‍ക്കൊക്കെ ഒരുപരിധിവരെയെങ്കിലും പ്രചോദനമാകുന്നതു വീട്ടകങ്ങളില്‍ നിരന്തരം സംപ്രേഷണം ചെയ്യപ്പെടുന്ന സീരിയലുകളാണ്.’
ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്തത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...