പശുവിന്റെ പാല് കറന്ന് കാപ്പിയിട്ട് കുടിച്ചു, വീഡിയോയും പോസ്റ്റ് ചെയ്തു; പൊല്ലാപ്പിലായി നടി നിവേദ തോമസ്, രംഗത്തെത്തിയിരിക്കുന്നത് മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം നിരവധി പേര്
പശുവിന്റെ പാല് കറന്ന് കാപ്പിയിട്ട് കുടിച്ചു, വീഡിയോയും പോസ്റ്റ് ചെയ്തു; പൊല്ലാപ്പിലായി നടി നിവേദ തോമസ്, രംഗത്തെത്തിയിരിക്കുന്നത് മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം നിരവധി പേര്
പശുവിന്റെ പാല് കറന്ന് കാപ്പിയിട്ട് കുടിച്ചു, വീഡിയോയും പോസ്റ്റ് ചെയ്തു; പൊല്ലാപ്പിലായി നടി നിവേദ തോമസ്, രംഗത്തെത്തിയിരിക്കുന്നത് മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം നിരവധി പേര്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നിവേദ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ നിവേദ തോമസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ഉള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബര്‍ ഏഴിന് ഇന്‍സ്റ്റാഗ്രാമില്‍ നടി ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പശു ശാന്തമായി നില്ക്കുമ്പോള്, നിവേദ പാല് കറക്കുന്നത് തുടരുന്നു. ഒരു പാത്രം നിറയെ കറന്ന പാല് പ്രേക്ഷകരെ ഉയര്‍ത്തി കാണിച്ചിട്ട്, പിന്നീട് താരം ഉണ്ടാക്കിയ ഒരു കപ്പ് കാപ്പിയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
കൂടാതെ തന്റെ പ്രവൃത്തിയില്‍ താന്‍ ‘സന്തോഷിക്കുന്നു’ എന്നും താരം വീഡിയോടൊപ്പം കുറിച്ചു. ഇതുവരെ ആ വീഡിയോ കണ്ടിരിക്കുന്നത് 22ലക്ഷത്തിലധികം ആളുകളാണ്. വീഡിയോ പങ്കിട്ട് മണിക്കൂറുകള്‍ക്കകം വിമര്‍ശനങ്ങളും എത്തി തുടങ്ങി. സന്തോഷം പ്രകടിപ്പിക്കാനുള്ള ശരിയായ ഒരു മാര്‍ഗ്ഗം ഇതല്ലെന്നാണ് വിര്‍ശനത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
ഒട്ടേറെപേര്‍ താരത്തിന്റെ പോസ്റ്റില്‍, മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകള്‍ ചെയ്തു. നിവേദ ഫെമിനിസത്തില്‍ വിശ്വസിക്കുന്നതിനാല്‍ മറ്റൊരു സ്ത്രീക്ക് (പശു) വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി 16 കാരിയായ ദീപ്സി പീല കുറിച്ചു. രാജ്യത്തെ പ്രമുഖ കാലാവസ്ഥാ-മൃഗ സംരക്ഷണ പ്രവര്‍ത്തകയായ ദീപ്സി പീലയുടെ കമന്റിന് പിന്നാലെ പല മൃഗ സംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.
നിവേദ ചെയ്തത് സിനിമകളിലെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങള്‍ക്ക് സമാനമാണെന്നാണ്. കെട്ടിയിട്ട പശുവിനെ കറക്കുന്നതും അതിനുശേഷം ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്നതും മൃഗങ്ങള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ തേജ പ്രതികരിച്ചത്. അതേസമയം വിമര്‍ശനങ്ങളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...