
Malayalam
മഞ്ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി ജയസൂര്യ, നന്ദി പറഞ്ഞ് താരം
മഞ്ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി ജയസൂര്യ, നന്ദി പറഞ്ഞ് താരം
Published on

ലേഡി സൂപ്പര്‍സ്റ്റാർ മഞ്ജു ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. താരങ്ങളെല്ലാം മഞ്ജു വാര്യര്‍ക്ക് ആശംസകള്‍ നേരുകയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. ഇപ്പോൾ ഇതാ മഞ്ജുവിന് ജന്മദിന ആശംസകളുമായി നടൻ ജയസൂര്യ. തൊട്ട് പിന്നാലെ മഞ്ജു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിലെ നായകനാണ് ജയസൂര്യ. മേരി ആവാസ് സുനോയെന്ന ചിത്രത്തിലാണ് ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു.
ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...