Connect with us

ആദ്യ കല്യാണമോ രണ്ടാമത്തെ കല്യാണമോ നല്ലത്? ബാലയോട് ചോദിച്ച ആ ചോദ്യം ഞെട്ടിക്കുന്ന ഉത്തരം ചിരിയോടെ എലിസബത്ത്; ബാലയുടെ വാക്കുകൾ വൈറൽ

Malayalam

ആദ്യ കല്യാണമോ രണ്ടാമത്തെ കല്യാണമോ നല്ലത്? ബാലയോട് ചോദിച്ച ആ ചോദ്യം ഞെട്ടിക്കുന്ന ഉത്തരം ചിരിയോടെ എലിസബത്ത്; ബാലയുടെ വാക്കുകൾ വൈറൽ

ആദ്യ കല്യാണമോ രണ്ടാമത്തെ കല്യാണമോ നല്ലത്? ബാലയോട് ചോദിച്ച ആ ചോദ്യം ഞെട്ടിക്കുന്ന ഉത്തരം ചിരിയോടെ എലിസബത്ത്; ബാലയുടെ വാക്കുകൾ വൈറൽ

ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞ് ഏട്ട് വര്‍ഷത്തിന് ശേഷമാണ് ബാല രണ്ടാം വിവാഹം കഴിച്ചത്. 2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.

തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ബാലയുടെ ആദ്യ വിവാഹവും വേർപിരിയലും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇവരുടെ ഏക മകൾ പാപ്പു അമൃതയ്ക്ക് ഒപ്പമാണ് താമസം.

അടുത്തിടെയാണ് ബാലയുടെ രണ്ടാം വിവാഹം നടന്നത്. ബാലയുടെ എലിസബത്തിന്റെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി കൊണ്ടിരിക്കുകയാണ്. ഇരുവരും യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

റാപ്പിഡ് ഫയറിൽ അവതാരകൻ ബാലയോട് ഒരു ചോദ്യം ചോദിക്കുകയാണ്. പറയുന്നതിൽ ഏതെങ്കിലും ഒന്ന് മാത്രമേ എടുക്കാവൂ എന്നും അവതാരകൻ മുൻകൂട്ടി പറയുന്നുണ്ട്. ഫസ്റ്റ് മാര്യേജ് ഓർ സെക്കന്റ് മാര്യേജ് എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടയുടൻ ബാല എലിസബത്തിനെ നോക്കി ചിരിക്കുകയായിരുന്നു. തിസീസ് മൈ ഫസ്റ്റ് മാര്യേജ് എന്നായിരുന്നു ബാലയുടെ ഉത്തരം. ഇതാണ് മാര്യേജ് എന്നും ബാല പറയുന്നത്. പിന്നീട് അങ്ങോട്ട് ഒന്നും ചോദിക്കാനില്ലാതെ അടച്ച് വെച്ചത് പോലെയുള്ള ഒരു ഉത്തരമായിരുന്നു ബാല നൽകിയത്. അതോടൊപ്പം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വ്യക്തി അമ്മയാണെന്നും ബാല
അഭിമുഖത്തിൽ പറയുന്നുണ്ട്

ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്നും അദ്ദേഹത്തിന്‌റെ ആരാധികയായ താന്‍ ഫേസ്ബുക്കിലൂടെയാണ് ഇഷ്ടം പറഞ്ഞതെന്നും അഭിമുഖത്തിൽ എലിസബത്ത് വെളിപ്പെടുത്തി. ‘ഞാന്‍ ആദ്യം തന്നെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്ന് എലിസബത്ത് പറയുന്നു. ഞാന്‍ ഡോക്ടറാണ്, എന്റെ കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ബാല ചേട്ടനെ എനിക്ക് പണ്ട് തൊട്ടെ ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് ഇഷ്ടം പറയണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് തുറന്നു പറഞ്ഞത്. ഇഷ്ടം പറഞ്ഞ് നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കല്യാണത്തിലേക്ക് പോവാം. ഇല്ലെങ്കില്‍ ഫാന്‍സിന്‌റെ വട്ട് എന്ന രീതിയില്‍ ഒഴിവാക്കി വിടാം എന്നുമാണ് അന്ന് പറഞ്ഞതെന്ന് എലിസബത്ത് പറഞ്ഞു.

അതേസമയം എലിസബത്ത് ആദ്യം ഇഷ്ടം പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് ബാല പറഞ്ഞു. ഞാന്‍ എന്‌റെ മോള്‍ക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നത് എന്ന് ഇവളോട് പറഞ്ഞു. കല്യാണത്തിന് താല്‍പര്യമില്ലെന്നും അറിയിച്ചു. പിന്നെ കുറച്ച് കുറച്ച് സംഭാഷണം ഞങ്ങള്‍ തമ്മിലുണ്ടായ സമയത്തും അവളെ ഉപദേശിക്കുകയാണ് താന്‍ ചെയ്തതെന്നും ബാല പറഞ്ഞു. ‘താടിയും മുടിയുമൊക്കെ വെച്ച് എനിക്ക് ഇപ്പോ അത്രയ്ക്കും ഗ്ലാമറൊന്നും ഇല്ല. നീ നല്ല സുന്ദരിയാണ്. പൃഥ്വിരാജിനെ പോലെയോ, മറ്റ് ഏതെങ്കിലും ഹിന്ദി നടന്മാരെയോ പോലുളള ആളെ കല്യാണം കഴിച്ചാല്‍ നന്നായിരിക്കും നിന്‌റെ ജീവിതം എന്ന് ഞാന്‍ ഉപദേശിച്ചു.

എന്നാല്‍ ഏട്ട് മാസത്തോളം ഞാന്‍ പലതരത്തില്‍ ചീത്ത പറഞ്ഞിട്ടും അവള്‍ ഒന്നും തിരിച്ച് പറഞ്ഞില്ല, അവള്‍ വളരെ പാവമാണെന്ന് എനിക്ക് മനസിലായി, ബാല പറഞ്ഞു. ആ സമയത്തും എനിക്ക് മകളാണ് വലുത്, ഞാനൊരു അച്ഛനാണ്, എന്നെ എന്തിനാണ് നിനക്ക് എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി എന്റെ മനസില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട് എന്ന് ഇവള്‍ പറഞ്ഞു. പിന്നെ എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ വരെ തയ്യാറാണെന്ന് ഇവള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ നീ ജീവന്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല, മറ്റൊരു ജീവനെ തന്നാല്‍ മതി, ബാല ചിരിയോടെ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞതിൽ പിന്നെ ഭാര്യക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ബാല സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇടാറുണ്ട്. എലിസബത്തിനു ബാല സമ്മാനിച്ച ഓഡി കാർ, ബാലയുടെ അമ്മ സമ്മാനിച്ച സ്വർണ്ണ നെക്‌ളേസ്‌ തുടങ്ങിയ അവസരങ്ങളുടെ വീഡിയോസ് ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബാല തമിഴ് പാട്ട്‌ പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം. എപ്പോഴും പോലെ ഇതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top