Malayalam
മണിരത്‍നത്തിന്റെ പൊന്നിയൻ സെല്‍വൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്; പുതിയ റിപ്പോർട്ടുകൾ ഇതാ
മണിരത്‍നത്തിന്റെ പൊന്നിയൻ സെല്‍വൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്; പുതിയ റിപ്പോർട്ടുകൾ ഇതാ
മണിരത്‍നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെല്‍വൻ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പൊന്നിയൻ സെല്‍വന്റെ ചിത്രീകരണം തമിഴ്‍നാട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.
അടുത്തിടെ മധ്യപ്രദേശിലെ കൊട്ടാരത്തില്‍ ചില ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇനി പൊന്നിയൻ സെല്‍വൻ ചിത്രത്തിന്റെ ടീം തമിഴ്‍നാട്ടി ലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അവസാനത്തെ ഷെഡ്യൂളായിരിക്കും. ഊട്ടിയില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നുമാണ് റിപ്പോർട്ട്
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ്, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്‍മി, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു
രണ്ടു ഘട്ടങ്ങളായാണ് സിനിമ പുറത്തിറങ്ങുക. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം.
