ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്… ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു; അല്ലിയുടെ ജന്മദിനത്തില് കുറിപ്പുമായി പൃഥ്വിരാജ്; ഒപ്പം മകളുടെ പുതിയ ചിത്രവും

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ പിറന്നാളാണ് ഇന്ന്. അല്ലിയുടെ ജന്മദിനത്തില് ജന്മദിന ആശംസകളുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ്.
സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്. പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്പ്പോഴും വളരെ ജിജ്ഞാസുമായി തുടരട്ടെ, നീ എല്ലായ്പ്പഴും വലിയ സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്നാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അലംകൃതയുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് അല്ലിയ്ക്ക് ആശംസകൽ നേർന്ന് എത്തിയത്
സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന പൃഥ്വിയും സുപ്രിയയും അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കു വയ്ക്കാറുള്ളൂ. സ്കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു. ജന്മദിനങ്ങളിലാണ് സാധാരണ ഇരുവരും മകളുടെ മുഖം കാണിച്ചുള്ള ചിത്രം ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...