Connect with us

ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു! നീ അന്ന് അനുഭവിച്ച ആ ദുഃഖം.. അമൃതയുടെ അമ്മയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

Malayalam

ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു! നീ അന്ന് അനുഭവിച്ച ആ ദുഃഖം.. അമൃതയുടെ അമ്മയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു! നീ അന്ന് അനുഭവിച്ച ആ ദുഃഖം.. അമൃതയുടെ അമ്മയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

പിന്നണി ഗായികയായി എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗറിലെ വിജയി ആകാൻ സാധിച്ചില്ലെങ്കിലും അമൃതയുടെ ശബ്ദം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്
ബാലയെ വിവാഹം ചെയ്തതോടെ ഇരുവരുടെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പ്പര്യം കൂടുതല്‍ ആയിരുന്നു. ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.

വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

അമൃത സുരേഷിനും മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്കും സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുണ്ട്. പാപ്പുവും അമൃതയുടെ അമ്മ ലൈലയും ചേര്‍ന്ന് തുടങ്ങിയ പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്ന യൂട്യൂബ് ചാനലിന്‍റേയും ആരാധകര്‍ നിരവധിയാണ്. ഇൻസ്റ്റഗ്രാമിലും ലൈല സുരേഷ് സജീവമാണ്.
അമൃതയുടെയും അഭിയുടെയും ഒപ്പമുള്ള ചിത്രങ്ങളിലും വീഡിയോകളിലും ഒക്കെ ഇരുവരും നിറയാറുണ്ടായിരുന്നു. ഇപ്പോഴിതാ ലൈലയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു വലിയ സന്ദേശവും, ഉപദേശവും പോലെയുള്ള ആ അമ്മയുടെ വാക്കുകൽ ഇങ്ങനെയായിരുന്നു

ഒരുപാട് സന്തോഷമായി ഈ അമ്മയ്ക്ക്. സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി പ്രേക്ഷരിലേക്ക് അമൃതയുടെ അമ്മ എത്തിക്കുന്നുണ്ട്. തനിക്ക് പത്തുവയസ്സുള്ളപ്പോൾ നടക്കുന്ന കഥയാണ്. കഥയുടെ പേര് കുറ്റബോധം. എനിക്ക് പത്തുവയസ്സും കൂട്ടുകാരിക്ക് എട്ടുവയസ്സും. അത്ര മനോഹരമായ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

തന്റെ കഴുത്തിൽ അതി മനോഹരമായ ഒരു മുത്തുമലയുണ്ടെന്നും അത് തരാമോ എന്ന് കൂട്ടുകാരി ചോദിച്ചുവെന്നും ലൈല പറയുന്നു. ഒരു ദിവസം താൻ കൊടുത്തുവെന്നും, എന്നാൽ തിരികെ വാങ്ങിയ കാര്യത്തെക്കുറിച്ചുമെല്ലാം വീഡിയോയിൽ ലൈല പറയുന്നുണ്ട്. പിന്നീട് താനും അവളും അത് മറന്നുപോയെന്നും ഒരു ദിവസം പെട്ടന്ന് അതോർമ്മയിൽ വന്ന കാര്യത്തെക്കുറിച്ചും അമൃതയുടെ അമ്മ പറയുകയാണ്

എങ്കിലും ആ മാല അവിടെ കാണാൻ സാധിക്കാഞ്ഞതുകൊണ്ടും അത് തിരക്കി കൂട്ടുകാരിയുടെ വീട്ടിലേക്ക് രാത്രി തന്നെ പോയെന്നും, അവളിൽ കുറ്റം ആരോപിക്കുകയും ചെയ്തുവെന്നും ലൈല പറയുന്നു. ഞാൻ തീർത്തും അവളെ കള്ളിയാക്കി മാറ്റുകയും ചെയ്തു. എന്നാൽ അവൾ മാല എടുത്തില്ലെന്നു പറയുന്ന ആ സീനും കണ്ണുകളിലെ നനവ് ഒക്കെയും ഇന്നും ഓർമ്മയുണ്ട്.

അവൾ ആയിരുന്നില്ല മാല എടുത്തത്. തന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയ സാധനം പിന്നീട് മറ്റൊരു സ്ഥലത്തും നിന്നും വീണ്ടെടുത്തുവെന്നും ലൈല പറയുന്നു. കാലങ്ങൾ കഴിഞ്ഞു എന്റെ വിവാഹം ഇരുപത്തിമൂന്നാം മനസ്സിൽ നടന്നു. എന്റെ മനസ്സിൽ ഈ സംഭവം മായാതെ കിടന്നു. പിന്നെ ആ കുട്ടിയെ കണ്ടിട്ടില്ല. ജീവിതം അങ്ങനെ മുൻപോട്ട് പോയി. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അവളെ കാണണം മാപ്പു ചോദിക്കണമെന്ന വേദന മനസ്സിൽ ഉണ്ടായി.

കാലങ്ങൾ കഴിഞ്ഞു എന്റെ കുട്ടിയുടെ വിവാഹവും ഒക്കെ നടന്നു. അങ്ങനെ ഒരു ദിവസം കൂട്ടുകാരി നാട്ടിൽ എത്തി എന്ന വിവരം അറിഞ്ഞു. ഞാൻ അപ്പോൾ തന്നെ നാട്ടിൽ എത്തി. അവളെ കണ്ടു, രണ്ടുപേരുടെയും കണ്ണുകൾ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ ആ പഴയ സംഭവത്തെകുറിച്ച് മേഴ്സി എന്ന എന്റെ കൂട്ടുകാരിയോട് ഞാൻ പറഞ്ഞു. ചെയ്യാത്ത തെറ്റിനു ഞാൻ അവളോട് മാപ്പു പറയുകയും ചെയ്തു.

ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു. നീ അന്ന് അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീൽ ചെയ്യാൻ സാധിച്ചു എന്നൊക്കെയും ഞാൻ അവളോട് പറഞ്ഞു അവൾ എന്നെ ആശ്വസിപ്പിച്ചു എങ്കിലും, പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാത്ത തെറ്റുകൾക്ക് ഒരാളെ കുറ്റപ്പെടുത്തുന്നതും തെറ്റാണ്. ഒന്നും മനസിൽ വയ്ക്കാതെ എല്ലാം പറഞ്ഞു തീർക്കാൻ ശ്രമിക്കണം അങ്ങനെയാണെങ്കിൽ സുഹൃത് ബന്ധം നീണ്ട കാലങ്ങൾ നിലനിൽക്കുമെന്നും ലൈല പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top