
Malayalam
‘മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍’; മെഗാസ്റ്റാറിന് ആശംസകളുമായി കെകെ ശൈലജ ടീച്ചര്‍
‘മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍’; മെഗാസ്റ്റാറിന് ആശംസകളുമായി കെകെ ശൈലജ ടീച്ചര്‍

അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കി, എഴുപതിന്റെ നിറവില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാദകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.
‘മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. ‘പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി.
താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.
ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല് തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നു’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...