ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല; സീത കല്യാണം അവസാനിക്കുമ്പോള്‍ വികാരഭരിതയായി ധന്യ മേരി വര്‍ഗ്ഗീസ് !
ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല; സീത കല്യാണം അവസാനിക്കുമ്പോള്‍ വികാരഭരിതയായി ധന്യ മേരി വര്‍ഗ്ഗീസ് !
ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല; സീത കല്യാണം അവസാനിക്കുമ്പോള്‍ വികാരഭരിതയായി ധന്യ മേരി വര്‍ഗ്ഗീസ് !
ഏഷ്യനെറ്റിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് സീതാ കല്യാണം. സീതയുടെയും കല്യാണിന്റെയും ജീവിതത്തില്‍ സംഭവിയ്ക്കുന്ന സംഭവ വികാസങ്ങളിലൂടെ മുന്നേറിയ പരമ്പര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളും ഏറ്റെടുത്തിരുന്നു . ഇപ്പോള്‍ ഇതാ സീരിയല്‍ അവസാനത്തോട് അടുക്കുകയാണ്. സീരിയല്‍ അവസാനിക്കുമ്പോള്‍ വികാരഭരിതയായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് സീതയായിട്ടെത്തിയ ധന്യ മേരി വര്‍ഗ്ഗീസ്. സീതകല്യാണം സീരിലിലെ തന്റെ ആദ്യ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഓര്‍മകള്‍ക്ക് വിലമതിക്കാന്‍ കഴിയില്ല എന്ന് നടി ഫോട്ടോയ്ക്കൊപ്പം കുറിച്ചു.
ഇതാണ് സീതയുടെ ആദ്യത്തെ ഷോട്ട്. ‘ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല. ഈ ചിത്രം അമൂല്യമാണ്. സീതകല്യാണത്തിന്റെ സുവര്‍ണ ഓര്‍മകളാണ്. സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്ക്കും നന്ദി’ എന്നാണ് ധന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2018 സെപ്റ്റബര്‍ 10 ന് ആരംഭിച്ച സീരിയല്‍ ആണ് സീത കല്യാണം. പരസ്പരം എന്ന സീരിയലിന് പകരം വന്ന സീതാ കല്യാണം വളരെ പെട്ടന്ന് ജനഹൃദയം കീലഴടക്കി. ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിയ്ക്കപ്പെട്ട ധന്യ മേരി വര്‍ഗ്ഗീസ്, രൂപശ്രീ, അനൂപ് കൃഷ്ണന്, സോന നായര്‍ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു സെപ്റ്റബര്‍ 10 ന് ആരംഭിച്ച സീരിയല്‍, 2021 സെപ്റ്റബര്‍ 10 ന് അവസാനിയ്ക്കും എന്നാണ് അറിയുന്നത്. മൂന്ന് വര്‍ഷമായി മലയാളികളുടെ സ്വീകരണ മുറിയില്‍ എത്തിയ സീതയെയും കല്യാണിനെയും അവരുടെ കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളായിട്ടാണ് മലയാളികള്‍ കണ്ടത്.
തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു എങ്കിലും സിനിമയില്‍ പ്രതീക്ഷിയ്ക്കുന്ന ഉയരത്തില്‍ എത്താന്‍ ധന്യയ്ക്ക് സാധിച്ചിരുന്നില്ല. സീത കല്യാണം എന്ന സീരിയല്‍ ആണ് ധന്യ മേരി വര്‍ഗ്ഗീസിന് ആരാധകരെ നേടിക്കൊടുത്തത്. ഇന്ന് കേരളക്കര മുഴുവന്‍ സീതയിലൂടെ ധന്യയെ അറിയും.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...