
Malayalam
പ്രിയതമയ്ക്കായി ബാല ഒരുക്കിയ ആ സർപ്രൈസ്, എല്ലുവിനെ ഞെട്ടിച്ചു! ബാല നൽകിയ വിവാഹ സമ്മാനം കണ്ടോ?
പ്രിയതമയ്ക്കായി ബാല ഒരുക്കിയ ആ സർപ്രൈസ്, എല്ലുവിനെ ഞെട്ടിച്ചു! ബാല നൽകിയ വിവാഹ സമ്മാനം കണ്ടോ?
Published on

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം നടന്നത് . ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
യുവതാരങ്ങളായ മുന്ന, ഉണ്ണി മുകുന്ദൻ, നടൻ ബൈജു എഴുപുന്ന, ഇടവേള ബാബു എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ബാല കാത്തുവെച്ച സർപ്രൈസ് സമ്മാനം എലിസബത്തിനു നൽകിയതാണ് ശ്രദ്ധ ആകർഷിക്കുന്നത്.
ബാല കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓറഞ്ച് നിറമുള്ള ഓഡിയാണ് എലിസബത്തിന് നടൻ ബാല സമ്മാനമായി നല്‍കിയത്.
അതേസമയം വിവാഹ ശേഷം ബാല പറഞ്ഞ കാര്യങ്ങളും ഇതോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്. സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല വേദിയിൽ വെച്ച് തന്നെ പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ വ്യക്തമാക്കി.
ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകള്‍ വന്നിരുന്നു. ബാലയുടെ വിവാഹം നേരത്തെ കഴിഞ്ഞതായിരുന്നു. എന്നാൽ ഇന്നലെയാണ് വിവാഹറിസപ്ഷന് നടത്തിയത്. പരസ്പരം പൂമാലകള്‍ ഇട്ടതിന് ശേഷം വിവാഹം കഴിഞ്ഞതായി ബാല ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
എലിസബത്തിന്റെ നെറ്റിയില്‍ താരം സിന്ദൂരവും തൊട്ട് കൊടുത്തു. ഇതിൻ്റെയൊക്കെ വീഡിയോ വൈറലാണ്. നിങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തെ കുറിച്ച് അറിയാം. ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോവേണ്ടി വന്നുവെന്നും അതിനാൽ കല്യാണം പോലും വേണ്ടെന്ന് വെച്ച് ഇരിക്കുകയായിരുന്നുവെന്നും താരം. പക്ഷേ മനസ് മാറി. എലിസബത്ത് എന്റെ മനസ് മാറ്റിയെന്നും ബാല പറഞ്ഞു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...